വിദേശത്തു് മരണമടയുന്ന വരുടെ അവകാശങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമം
വിദേശ രാജ്യങ്ങളില്‍ ജോലിയിലിരിക്കെ മരണപ്പെടുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍.
വിദേശ രാജ്യങ്ങളില്‍ ജോലിയിലിരിക്കെ മരണപ്പെടുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ നിയമാനുസൃത അവകാശികള്‍ക്ക് നല്‍കുന്നതിനായി ഇന്ത്യന്‍ എംബസി വഴി ജില്ലാ കലക്ടര്‍ക്ക് ലഭ്യമാകുന്ന മരണാനന്തര അവകാശങ്ങള്‍,ശമ്പള കുടിശ്ശിക, നഷ്ടപരിഹാരത്തുക, ബാങ്ക് ഡിപ്പോസിറ്റ് തുടങ്ങിയ അവകാശികള്‍ക്ക് നൽകുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. എംബസിയില്‍ നിന്ന് ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയവ കലക്ടര്‍ക്ക് ലഭിച്ചുകഴിഞ്ഞാലുടന്‍ ജില്ലാ കലക്ടറുടെ പേരില്‍ ട്രഷറി സേവിങ്ങ്സ് ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുകയും മരണമടഞ്ഞ ആളിന്റെ അനന്തരാവകാശികളെ തുക ലഭിച്ചിട്ടുള്ള വിവരവം കത്തുമുഖേന അറിയികയും ആവശ്യമായ സർട്ടിഫിക്കറ്റുകള്‍ ,ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ഇന്റിമിനിറ്റി ബോണ്ട് എന്നിവ സഹിതം ഹാജരാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.