ക്ഷേമ പദ്ധതികള്‍

സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളാണ്.  സര്‍ക്കാര്‍ റവന്യു വകുപ്പിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും, ആയതിന് ആരൊക്കെ അര്‍ഹരാണന്നും, എങ്ങിനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും വിശദമായി അറിയുന്നതിന് ഇടതുവശത്തുള്ള ' ക്ഷേമപദ്ധതികള്‍ ' എന്ന മനുവില്‍ ക്ലിക് ചെയ്യുക.  അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശരിയായ മേല്‍വിലാസം, പിതാവിന്റെ പേര്, വീട്ടുപേര്, പോസ്റ്റ് ഓഫീസിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി നല്‍കുക.  പലപ്പോഴും മേല്‍വിലാസം വ്യക്തമല്ലാത്തതിനാല്‍ പാസ്സായി വരുന്നതുക സര്‍ക്കാര്‍ ഖജനാവിലേക്ക് തന്നെ തിരച്ചടക്കേണ്ടതായി വരുന്നു.  ആയതുകൊണ്ട് അപേക്ഷകള്‍ പൂരിപ്പിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതും, ആവശ്യമായ രേഖകളുടെ എല്ലാപകര്‍പ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.