സര്‍ട്ടിഫിക്കറ്റുകള്‍

സര്‍‌ട്ടിഫിക്കറ്റിനുള്ള അപേക്ഷസമര്‍പ്പിക്കുമ്പോള്‍ വളരെയധികം ശ്രദ്ധചെലുത്തേണ്ടതാണ്.  അപേക്ഷയില്‍  ഏത് കോഴ്സ്/ ജോലിക്കു വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കണം.  പലപ്പോഴും ചെറിയ അശ്രദ്ധകൊണ്ട് ‍ ജോലി/ കോഴ്സ്  എന്നിവയിലേക്ക് പരിഗണിക്കാതെ പോകാറുണ്ട്.  അപേക്ഷയില്‍ സത്യസന്ധമായ കാര്യങ്ങള്‍ എഴുതുക അത് വില്ലേജ് ഓഫീസര്‍ക്ക് നിങ്ങളെ  സഹായിക്കാന്‍ ഉപകരിക്കും.  എന്ത് സര്‍ട്ടിഫിക്കറ്റാണ് നിങ്ങള്‍ക്ക് ലഭിക്കേണ്ടതെന്ന് പ്രോസ്പെക്ടസ് നോക്കി ശരിയാക്കി മനസ്സിലാക്കുക.  പല കോഴ്സുകള്‍ക്കും പലതരത്തിലായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് .  ഉദാഹരണത്തിനായി  സംസ്ഥാനത്തിനുപുറത്തേക്ക് പലപ്പോഴും ആവശ്യമായിവരുന്നത് നോണ്‍ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റാണ്. എന്നാല്‍ പലവിദ്യാര്‍ത്ഥികളും തെറ്റിധരിച്ച് തഹസില്‍ദാരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നത്. അതുപോലെ വരുമാനം കണക്കാക്കുന്നവിധം വരുമാന സര്‍ട്ടിഫിക്കറ്റില്‍ പ്രതിബാധിച്ചിട്ടുണ്ട് അതുപ്രകാരം കണക്കാക്കുക.  തെറ്റായ വിവരം നല്‍കി നിങ്ങള്‍ക്ക് ലഭിച്ച ഒരു ജോലി/ കോഴ്സ്  പിന്നീട് നഷ്ടപ്പെടുന്നത് ഒഴിവാക്കാവുന്നതാണ്. (സര്‍ട്ടിഫിക്കറ്റുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഇടത് വശത്തുള്ള 'സര്‍ട്ടിഫിക്കറ്റുകള്‍' എന്ന മെനുവില്‍ ക്ലിക് ചെയ്യുക)