മുദ്രകളുടെ അഡ്ജൂഡിക്കേഷന്‍ (ശരിയായ മുദ്ര വിലകളുടെ തീര്‍പ്പ്)

മുദ്ര പതിപ്പിച്ചുള്ളതോ അല്ലാത്തതോ ആയ ഒരു കരണത്തില്‍ ചുമത്തിയിട്ടുള്ള- ചുമത്തേണ്ടതായ മുദ്രസംബന്ധിച്ച് അഭിപ്രായം ആരാഞ്ഞുകൊണ്ട് റവന്യു ഡിവിഷണല്‍ ഓഫീസര്‍ സമക്ഷം ബോധിപ്പിക്കപ്പെടുന്ന അപേക്ഷകളിന്‍മേല്‍ മുദ്ര സംബന്ധിച്ച തീര്‍പ്പു കല്‍പിച്ച് പ്രസ്തുത കരണത്തില്‍ ഇതുസംബന്ധിച്ച സാക്ഷ്യപത്രം ചേര്‍ത്തു നല്‍കാന്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ ചുമതലപ്പെട്ടിരിക്കുന്നു.

വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷക്കൊപ്പം അസ്സല്‍ കരണവും നിശ്ചിത നിരക്കിലുളള ഫീസും (നിലവില്‍ 50രൂപ) ഹാജരാകാകുന്ന സംഗതികളില്‍ അത്തരം കരണങ്ങള്‍ പരിശോധിച്ച് മുദ്രവില പതിക്കേണ്ടതാണോ, പതിച്ചിട്ടുള്ള മുദ്രവില കുറവാണെന്നോ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത വില നിര്‍ണ്ണയിച്ച് നല്‍കേണ്ടതും തുക അടയ്ക്കാന്‍ അപേക്ഷകനോട് ആവശ്യപ്പെടേണ്ടതുമാണ്.എന്നാല്‍ ഇത്തരം അപേക്ഷകള്‍ അവയ്ക്കോപ്പം ഹാജരാക്കപ്പെടുന്ന കരണം ഇന്ത്യക്കുള്ളലൽ വച്ച്ച തായ്യാറാക്കിയതാവുന്ന പക്ഷം ആയത് സംസ്ഥാനത്ത് ആദ്യം കിട്ടിയ തീയ്യതിയില്‍ നിന്ന് മൂന്നമാസത്തിനകവും ഹാജരാക്കിയാല്‍ മാത്രമേ ഇത്തരത്തില്‍ മുദ്രവിലയിന്മേല്‍ തീര്‍പ്പുകല്‍പിച്ചു സാക്ഷ്യപത്രം രേഖപ്പെടുത്തുവാന്‍ നിര്‍വ്വാഹമുള്ളൂ.  കേരള ലാന്‍റ് റവന്യു മാന്വല്‍ വാല്യം IV അധ്യായം 26 ല്‍ സ്റ്റാംപ് ആക്ട് 1959 നെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.