ഇ-മണല്‍

എല്ലാ ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ നിരക്കില്‍ മണല്‍ ലഭ്യമാക്കുക എന്ന ആശയത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയാണ് .-മണല്‍. അപേക്ഷകള്‍ , മണല്‍ പാസുകള്‍ എന്നിവ ഓണ്‍ലൈന്‍ വഴിയാക്കിയാണ് പദ്ധതി നടപ്പിലാക്കുന്ന്.

അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇ-മണല്‍ സംവിധാനം മലപ്പുറം ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്

ഓണ്‍ലൈന്‍ വഴി എങ്ങിനെ മണലിന് അപേക്ഷിക്കാം ?

  • അപേക്ഷാഫോറം , കെട്ടിടത്തിന്റെ പ്ലാന്‍, പെര്‍മിറ്റ് ,എന്‍ ഒ സി , തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെട്ടവര്‍ പ്ലാന്‍ നല്‍കേണ്ടതില്ല. വീടിന് ആവശ്യമായ മണല്‍ അധികൃതര്‍ അടയാളപ്പെടുത്തിനല്‍കും.

  • പഞ്ചായത്ത് / നഗരസഭ നല്‍കിയ അപേക്ഷയുമായി അക്ഷയിലെത്തി 20 രൂപ നല്‍കി ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍‌ ചെയ്യണം. അപേക്ഷകന് ഇഷ്ടമുള്ള കടവ്, ഇഷ്ടമുള്ള കൗണ്ടര്‍ എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. മണല്‍ അനുവദിച്ചാല്‍ അക്ഷയ സെന്ററുകളില്‍ നിന്ന് ഫോണ്‍ വഴി അറിയിപ്പ് ലഭിക്കും. അറിയിപ്പ് ലഭിച്ചാല്‍ ടോക്കണ് അക്ഷയ സെന്ററുകളില്‍ നിന്ന് കൈപ്പറ്റണം.

  • ടോക്കണില്‍ പണമടക്കേണ്ട കൗണ്ടറും തീയതിയും നല്‍കിയിട്ടുണ്ടാകും അതുപ്രകാരം ടോക്കണ്‍, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, നികുതി രശീതി എന്നിവ സഹിതം കൗണ്ടറിലെത്തി നിശ്ചിത സമയത്ത് പണമടക്കണം. രേഖകള്‍ ശരിയാണെങ്കില്‍ കൗണ്ടറില്‍ നിന്ന് മണല്‍ പാസ് അനുവദിക്കും. ഇതു ഉപയോഗിച്ച് പാസില്‍ പറഞ്ഞിട്ടുള്ള കടവില്‍ നിശ്ചത തീയ്യതിയില്‍ എത്തിയാല്‍ മണല്‍ ലഭിക്കും.

  • മണല്‍ വീട്ടിലെത്തിക്കാന്‍ ഗുണഭോക്താവിന് സ്വന്തം നിലയില്‍ വാഹനമേര്‍പ്പെടുത്തുകയോ, കടവില്‍ ലഭ്യമായ വാഹനം ഉപയോഗിക്കുകയോ ചെയ്യാം. കൗണ്ടറില്‍ പണമടക്കുന്നതിനാല്‍ വാഹന വാടക ഒഴികെ മറ്റൊരു ചെലവ് ഗുണഭോക്താവിനുണ്ടാകില്ല. അനുവദിച്ച മണല്‍ തീരുന്നതുവരെ പാസ് സൂക്ഷിക്കുകയും അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നല്‍കുകയും വേണം