ധാതു ഖനനത്തിന് അനുമതി ലഭിക്കുന്നതിന്

കരിങ്കല്‍, ചെങ്കല്‍, മണല്‍, ഇഷ്ടിക, ചെളി, കക്ക തുടങ്ങിയ ധാതുക്കള്‍ (മൈനര്‍ മിനറല്‍സ്) ഖനനം ചെയ്തു നീക്കുന്നതിന്  അനുമതി ലഭിക്കുന്നതിന് 1967 ലേ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളനുസരിച്ച്  ഫോറം 'എ'  യില്‍ മൈനിംങ്ങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ഏത് വസ്തുവില്‍നിന്നാണോ ഖനനം നടത്തേണ്ടത് ആ വസ്തുവിന്റെ കൈവശാവകാശം തെളിയിക്കുന്നതിനാവശ്യമായ കൈവശാവകാശ സര്‍ട്ടിഫിക്കറ്റും, ഖനനം നടത്താനുദ്ദേശിക്കുന്ന ഭാഗം ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയ സര്‍വെ മാപ്പും ഹാജരാക്കേണ്ടതാണ്.  ഈ രണ്ടു രേഖകളും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതായിരിക്കണം.  മേല്‍ ചട്ടങ്ങളനുസരിച്ച് ഖനാനുമതി ലഭിച്ചാല്‍ അവാശപ്പണം (റോയല്‍റ്റി)അടച്ച് ധാതു നീക്കം ചെയ്യാനാവശ്യമായ ഫോറം 'പി' പാസ്സുകളും സാക്ഷ്യപ്പെടുത്തി വാങ്ങാവുന്നതാണ്.

  ഫോറം 'എ'  മാതൃക