സൗജന്യ നിയമസഹായം

25000 രൂപയില്‍ താഴെ വരുമനമുള്ള ആര്‍ക്കും വരുമാന പരിധിയില്ലാതെ പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വ്യവസായ തൊഴിലാളികള്‍ക്കും, കലാപങ്ങള്‍ക്കോ വര്‍ഗ്ഗീയ ലഹളകള്‍ക്കോ ഇരയായവര്‍ക്കും കസ്റ്റഡിയിലുള്ളവര്‍ക്കും അടിമവേല മുതലായ നിര്‍ബന്ധിത തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും സൗജന്യ നിയമസഹായം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.  കേസ്സിന്റെ സ്വഭാവമനുസരിച്ച് അത് കൈകാര്യം ചെയ്യുവാന്‍ പ്രാപ്തിയുള്ള അഭിഭാഷകരുടെ പാനല്‍ അതാത് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഹിക്കുന്നതാണ്.  വരുമാനം തെളിയിക്കുന്നതിന് അപേക്ഷകന്റെ സത്യവാങ്ങമൂലും മതിയാകുന്നതാണ്.  ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ അര്‍ഹതയുള്ളവര്‍ക്ക് അതുപറഞ്ഞുകൊടുക്കുവാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കേണ്ടതാണ്.

ബന്ധപ്പെടേണ്ടവിലാസം

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)

62/1293 എ.സി.എസ്.റോഡ്, കലൂര്‍ ,

കൊച്ചി 682 017,

ഫാക്സ്/ ഫോണ്‍ 0484- 2409717,

E-mail : kelsakerala@gmail.com,

http://www.kelsa.nic.in