ക്രിമിനല്‍ ജസ്റ്റീസ്

അതിര്‍ത്തി തര്‍ക്കം , പൊതുവഴി തടസ്സപ്പെടുത്തല്‍, കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവ മുഖേന ജീവനോ, സ്വത്തിനോ ഭീഷണി നേരിടല്‍, വെള്ളമെടുക്കുന്നതിന് തടസ്സമുണ്ടാക്കല്‍ മുതലായ പ്രശ്നങ്ങളില്‍ പരാതിക്കാര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്.  നിശ്ചിത ഫോറം ഇല്ല.  ചുമതലപ്പെടുത്തുന്ന റവന്യു ഉദ്യോഗസ്ഥന്‍ സ്ഥലത്തുചെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയും അന്വേഷിച്ചു തീരുമാനമെടുക്കുന്നതാണ്. 
സങ്കീര്‍ണ്ണമായ കേസുകളില്‍ ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസറുടെ തീരുമാനത്തിനായ് അയക്കുന്നതാണ്.  പരിഹരിക്കപ്പെടാത്ത കേസുകളില്‍ ബലപ്രയോഗത്തിലൂടെ തീരുമാനം നടപ്പിലാക്കുന്നതാണ്.  തഹസില്‍ദാരുടെ തീരുമാനത്തിന്‍മേല്‍ അപ്പീല്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം