പൗരത്വ അപേക്ഷ

ഏഴു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുകയും ഇന്ത്യന്‍ പൗരനുമായി ബന്ധമുള്ള വിദേശ പൗരന് ഇന്ത്യന്‍ പൗരത്വത്തിന് വോണ്ടി ജില്ലാ കലക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  ടിയാള്‍ക്ക് ഇവിടെ അഭേദ്യമായ ബന്ധമുണ്ടായിരിക്കുകയും സ്ഥിരതാമസമാക്കാനുള്ള ദൃഢനിശ്ചയമുണ്ടായിരിക്കുകയും, വിദേശ പൗരത്വമുണ്ടെങ്കില്‍ ആയത് റദ്ദ് ചെയ്തിരിക്കുകയും, സല്‍സ്വഭാവിയായിരിക്കുകയും വേണം.  അപേക്ഷയുടെ 3 പ്രതി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷാഫീസടച്ച ചെലാന്‍ സഹിതം സമര്‍പ്പിക്കണം.  അന്യ പൗരത്വത്തോടെ ഇന്ത്യയില്‍ താമസിക്കുന്നവര്‍ അവരുടെ താമസത്തിനുള്ള കാലാവധി അവസാനിക്കുന്നതിനുമുമ്പ് 15 ദിവസം മുമ്പ് ഇന്ത്യയില്‍ താമസിക്കുവാന്‍ അനുമതിക്ക് അപേക്ഷ നല്‍ക​ണം.