പടക്കം നിര്‍മ്മിക്കുന്നതിനും വെടിമരുന്ന് സൂക്ഷിക്കുന്നതിനും ലൈസന്‍സ്

വെടിമരുന്ന് 15 കിലോഗ്രാം വരെ സൂക്ഷിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റ് ലൈസന്‍സ് നല്‍കുന്നു.  15 കിലോയ്ക്ക് മേല്‍  കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന്റെ ലൈസന്‍സാണ് നല്‍കുന്നത്.   ലൈസന്‍സ് ലഭ്യമാകുന്നതിന് നിശ്ചിത ഫോറത്തില്‍ 0070-60-103-99 എന്ന ശീര്‍ഷകത്തില്‍ 200 രൂപ ട്രഷറിയില്‍ ഒടുക്കുവരുത്തി ചെലാന്‍ സഹിതം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  15 കിലോഗ്രാമിന് മേല്‍ പടക്കം നിര്‍മ്മിക്കുന്നതിനും വെടിമരുന്ന് സൂക്ഷിക്കുന്നതിനുമുള്ള ലൈസന്‍സ് ലഭിക്കുന്നതിനു വേണ്ടി കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന്  അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.