ലീസ്
അയല്‍ ഭൂമിയുടെ ഗുണകരമായ അനുഭവങ്ങള്‍ക്ക് 2 വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലേക്ക് 50 സെന്റ് വരെ തഹസില്‍ദാര്‍ക്ക് പാട്ടത്തിന് നല്‍കാവുന്നതാണ്. എന്നാല്‍ പാട്ടത്തിനു കിട്ടുന്നയാളുടെ ജന്‍മാവകാശമുള്ള ഭൂമിയുടെ കൈവശം ഇല്ലാതാകാകുമ്പോള്‍ പാട്ടത്തിനുളള അവകാശവും ഇല്ലാതാകുന്നു. സര്‍ക്കാര്‍ അംഗീകരിക്കുന്ന പദ്ധതികള്‍ക്ക് 5 വര്‍ഷത്തേക്ക് 5 ഏക്കര്‍ ഭൂമിവരെ തഹസില്‍ദാര്‍ക്കും 10 വര്‍ഷത്തില്‍ കൂടാതെയുള്ള കാലയളവിലേക്ക് 10 ഏക്കര്‍ ഭൂമിവരെ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കും 20 വര്‍ഷത്തേക്കുള്ള കാലയളവില്‍ 20 ഏക്കര്‍ ഭൂമിവരെ ജില്ലാ കലക്ടര്‍ക്കും അതില്‍കൂടുതലായി വരുന്നതിന് സര്‍ക്കാരിനുമാണ് പാട്ടത്തിന് നല്‍കുന്നതിനുള്ള അധികാരം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഭൂമിയുടെ പരിധിയും സമയവും നിജപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ പരിധിവരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. .
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെയോ മറ്റ് സമുദായത്തില്‍ പെട്ട ഭൂമി ഇല്ലാത്ത അഗതികളായവരുടെയോ കുടുംബത്തിന് 3 ഏക്കര്‍ ഭൂമിവരെ 2 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിക്ക് തഹസില്‍ദാര്‍ക്ക് പാട്ടത്തിന് നല്‍കാവുന്നതാണ്. കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കൃഷി ആവശ്യത്തിന് 10 വര്‍ഷത്തെ കാലയളവിലേക്ക് തഹസില്‍ദാര്‍ക്ക് 3 ഏക്കര്‍വരെയും റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് 10 ഏക്കര്‍വരെയും ജില്ലാകലക്ടര്‍ക്ക് 20 ഏക്കര്‍വരെയും അനുവദിക്കാവുന്നതാണ്. അതില്‍കൂടുതലായി വരുന്ന കേസുകളില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. നാവിക കാര്യങ്ങള്‍ക്കല്ലാത്ത ആവശ്യങ്ങള്‍ക്ക് പോര്‍ട്ട് അധീനതയിലുള്ള സ്ഥലം പോര്‍ട്ട് അധികാരികളുടെ അനുമതിയോടുകൂടി 3 ഏക്കര്‍വരെയുള്ള ഭൂമി 2 വര്‍ഷത്തേക്ക് തഹസില്‍ദാര്‍ക്കും 5 വര്‍ഷത്തേക്ക് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കും 10 ഏക്കര്‍ ഭൂമിവരെ 10 വര്‍ഷത്തേക്ക് ജില്ലാകലക്ടര്‍ക്കും പാട്ടത്തിനോ, ലൈസന്‍സിനോ കൊടുക്കാവുന്നതാണ്.
പാട്ടത്തിനോ ലൈസന്‍സിനോ കൊടുത്ത ഭൂമി സര്‍ക്കാര്‍ ആവശ്യത്തിനോ പൊതു ആവശ്യത്തിനോ വേണ്ടിവരികയാണങ്കില്‍ അത് അനുവദിച്ച അധികാരിക്ക് 60 ദിവസത്തെ നോട്ടീസ് കൊടുത്തിട്ട് പാട്ടമോ ലൈസന്‍സോ റദ്ദ് ചെയ്യാവുന്നതാണ്. എന്നാല്‍ പാട്ട വ്യവസ്ഥ ലംഘിച്ചാല്‍ 15 ദിവസത്തെ നോട്ടീസ് കൊടുത്തിട്ട് പതിവ് റദ്ദ് ചെയ്യാവുന്നതാണ്. വാണിജ്യ ആവശ്യത്തിനായി ഭൂമി പാട്ടത്തിന് നല്‍കുന്ന പരമാവധികാലാവധി 10 വര്‍ഷവും, പ്രാഥമിക സൗകര്യ ആവശ്യങ്ങളായ സ്കൂള്‍, ആശുപത്രി മുതലായവയ്ക്കായി സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതിന്റെ പരമാവധി കാലാവധി 30 വര്‍ഷമാണ്. (GO(MS) 280/2011/RD dated 27/07/2011) ഏത് ആവശ്യത്തിനാണോ പാട്ടം അനുവദിച്ചിട്ടുള്ളത് പ്രസ്തുത ആവശ്യത്തിനുമാത്രമേ പാട്ടഭൂമി ഉപയോഗിക്കാന്‍ പാടുള്ളൂ. പാട്ടഭൂമി മറ്റാര്‍ക്കും കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല. ഏത് ആവശ്യത്തിനാണോ ഭൂമി നല്‍കിയിട്ടുള്ളത് ആ ആവശ്യത്തിന് 6 മാസത്തിനകം ഉപയോഗിക്കാതെ വന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സ്റ്റേറ്റ് ലാന്‍റ് ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതുമായിരിക്കും.
പാട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പാട്ട ഭൂമിയുടെ വില നിര്‍ണ്ണയിക്കുന്നതിന് നിര്‍ദ്ദിഷ്ട പാട്ടഭൂമിയുമായി ചേര്‍ന്ന് കിടക്കുന്ന പട്ടയ വസ്തുക്കളുടെ ന്യായവിലയുടെ ഇരട്ടി മാര്‍ക്കറ്റ് വില കണക്കാക്കി പാട്ടത്തുക നിര്‍ണ്ണയിക്കേണ്ടതാണ്. (GO(P) 281/2011/RD dated 17/06/2011)
പാട്ടത്തിന് ഭൂമി ലഭിക്കുന്നതിന് സമര്‍പ്പിക്കേണ്ടരേഖകള്‍
1) നിശ്ചിത ഫോറത്തിലുള്ള അപേക്ഷ (3 കോപ്പി)