പുഴയില്‍ നിന്നും വെള്ള പമ്പ് ചെയ്യുന്നതിന്

നിശ്ചിത ഫോറമില്ല.  5 രൂപയുടെ  കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച അപേക്ഷ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.  എന്‍ജിന്റെ കുതിരശക്തി, പമ്പ് വെയ്തക്കുന്ന സ്ഥലം, വെള്ളമെടുക്കുന്ന പുഴ, നനയ്ക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വെ നമ്പര്‍ എന്നിവ വ്യക്തമായി കാണിച്ചിരിക്കണം.  സ്വന്തമായ സ്ഥലത്ത് പമ്പ് വെയ്ക്കേണ്ടതും അന്യര്‍ക്ക് ഉപദ്രവമില്ലാതെ സ്വന്തം കൃഷിക്ക് ഉപയുക്തമാക്കത്തക്ക വിധത്തില്‍ വെള്ളമെടുക്കേണ്ടതാണ്.  ജലസേചന വകുപ്പിന്റെയും, റവന്യു കീഴുദ്യോഗസ്ഥന്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും 3 വര്‍ഷത്തേക്കുവരെയുള്ള അനുവാദം ജില്ലാ കലക്ടര്‍ക്ക് നല്‍കാവുന്നതാണ്.