അന്നാവരി സര്‍ട്ടിഫിക്കറ്റ്

വരള്‍ച്ചമൂലം 50 ശതമാനമോ അതിലധികമോ കൂടുതല്‍ കൃഷിനാശം സംഭവിച്ചിട്ടുള്ള വില്ലേജുകളെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നവരി വില്ലേജുകളായി പ്രഖ്യാപിച്ചുകൊണ്ട് ലാന്റ് റവന്യു കമ്മീഷണര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാറുണ്ട്.  വാണിജ്യ ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പ , പലിശ, എന്നിവയിന്‍മേല്‍ ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കുന്നതിന് ടി വില്ലേജുകളിലെ കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ട്.