സ്വഭാവ സര്‍ട്ടിഫിക്കറ്റ് (Character and antecedents certificate)
അധികാരപ്പെട്ടയാളില്‍ നിന്നും ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുളള (Counter signature) അധികാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കാണ്. വെള്ളക്കടലാസില്‍ 5 രൂപയുടെ കോര്‍ട്ട് ഫീസ്റ്റാംപ് പതിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സഹിതം റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷലഭിച്ച് 7 ദിവസത്തിനുള്ളില്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും