വ്യക്തികളെ കാണാനില്ലന്ന (Man Missing) സര്‍ട്ടിഫിക്കറ്റ്

ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് ഒരു വ്യക്തിയെ കാണാനില്ലന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള അധികാരം  റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കാണ്.  ഒരാളെ കാണാനില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 5 രൂപയുടെ കോര്‍ട്ട് ഫീസ്റ്റാംപ് പതിപ്പിച്ച് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുഖാന്തിരം അന്വേഷണം നടത്തി ആര്‍.ഡി.ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.