ഇന്‍ഡിജന്റ് സര്‍ട്ടിഫിക്കറ്റ്

മറ്റു സംസ്ഥാനങ്ങളില്‍ ജോലിക്കും മറ്റും ഹാജരാക്കാന്‍ വേണ്ടി ജീവിക്കാന്‍ തക്ക വരുമാനമില്ലാത്ത പാവപ്പെട്ട ആളാണന്ന് കാണിക്കുന്ന ഇന്റിജെന്റ്  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് റവന്യു ഡിവിഷണല്‍ ഓഫീസറാണ്.  ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തിയതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.  കുറിപ്പ്- വില്ലേജ് ആഫീസര്‍മാരെ അധികാരപ്പെടുത്തി അവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാനത്തിനകത്തുമാത്രം ബാധകമായിരിക്കുകയും, സംസ്ഥാനത്തിനു പുറത്തും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജരാക്കേണ്ടിവരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തഹസില്‍ദാരോ ഉയര്‍‌ന്ന റവന്യു ഉദ്യോഗസ്ഥന്‍മാരോ ആണ് നല്‍കുന്നത്.  

സര്‍ട്ടിഫിക്കറ്റ് ആരില്‍ നിന്നാണ് ലഭിക്കേണ്ടതെന്നുവച്ചാല്‍ ടി ഉദ്യോഗസ്ഥന്    വെള്ളക്കടലാസില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് അപേക്ഷ നല്‍കുക