മിശ്രവിവാഹിതര്‍ക്കുള്ള സാഷ്യപത്രം

വിഭിന്ന ജാതി / സമുദായം എന്നിവയില്‍പെട്ട ആള്‍ക്കാരുടെ വൈവാഹികാവസ്ഥ കാണിക്കുന്നതിനുള്ള സാക്ഷ്യപത്രത്തിനുള്ള അപേക്ഷയില്‍ വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടും, ശുപാര്‍ശയും അനുബന്ധരേഖകളും പരിശോധിച്ച് തഹസില്‍ദാര്‍ സാക്ഷ്യപത്രം നല്‍കേണ്ടതാണ്.  ഈ സാക്ഷ്യപത്രത്തില്‍ മിശ്രജാതി വിവാഹവസ്ഥയാണ് സാക്ഷ്യപ്പെടുത്തേണ്ടത്.  ഭാര്യ ഭര്‍ത്താക്കന്‍മാര്‍ വേറെവേറെ വില്ലേജില്‍ ജനിച്ചുവളര്‍ന്നവരാണെങ്കില്‍ ടി വില്ലേജ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകൂടി വേണം. 5  രൂപ കോര്‍ട്ട് ഫീ സ്റ്റാപ് പതിപ്പിച്ച് അപേക്ഷ നല്‍കണം