ഡിപന്‍ഡന്‍സി സര്‍ട്ടിഫിക്കറ്റ്

5 രൂപ പതിപ്പിച്ച് വെള്ളക്കടലാസില്‍ അപേക്ഷ നല്‍കണം.  റേഷന്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് , ആധാരങ്ങള്‍ എന്നിവ പരിശോധിച്ചും, സത്യപ്രസ്താവന എഴുതിവാങ്ങിയും, സാക്ഷിമൊഴി രേഖപ്പെടുത്തിയും പ്രാദേശിക അന്വേഷണം നടത്തിയും സാക്ഷ്യപത്രം നല്‍കുന്നു.  പ്രത്യേക ആവശ്യത്തിനും സംസ്ഥാനത്തിന് പുറത്തേക്കും വില്ലേജ് ഓഫീസറുടെ ശുപാര്‍ശയിന്‍മേല്‍ തഹസില്‍ദാര്‍ സാക്ഷ്യപത്രം നല്‍കേണ്ടതാണ്.