രണ്ടും ഒരാളാണെന്ന സര്‍ട്ടിഫിക്കറ്റ്

5 രൂപ കോര്‍ട്ട്ഫീ സ്റ്റാം പതിപ്പിച്ച് വെള്ളക്കടലാസില്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം.  ഏതെല്ലാം രേഖകളിലാണ് മാറ്റംവന്നിട്ടുള്ളതെങ്കില്‍ ആയതിന്റെ പകര്‍പ്പുകൂടി നല്‍കണം.  അപേക്ഷകന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍കാര്‍ഡ് എ​ന്നിവയുടെയും വില്ലേജ് ഓഫീസര്‍ നേരിട്ട് അന്വേഷിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നു.