വാല്യുവേഷന്‍

5 ലക്ഷം വരെ വില്ലേജ് ഓഫീസറും 5ലക്ഷത്തിനു മുകളില്‍ തഹസില്‍ദാരും  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.  5 ലക്ഷം വരെയുള്ള തുകക്കായി വില്ലേജ് ഓഫീസര്‍ക്കും അതിന് മുകളിലുള്ളതിന് തഹസില്‍ദാര്‍ക്കും അപേക്ഷ നല്‍കണം.  മൂല്യനിര്‍ണ്ണയം നടത്തേണ്ട ഭൂമിയുടെ ആധാരം / പട്ടയം ,നികുതി രശീതി, കുടികട സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  റവന്യു ജപ്തി / അറ്റാച്ച്മെന്റ് എന്നിവ ഇല്ല എന്ന് ഉറപ്പാക്കണം.  വാല്യുവേഷന് വിധേയമാക്കേണ്ട ഭൂമിയില്‍ 5000 രൂപയ്ക്ക് മുകളില്‍ മതിപ്പുവില നിശ്ചയിക്കാവുന്ന കെട്ടിടങ്ങള്‍/ മറ്റ് അനുബന്ധ നിര്‍മ്മാണങ്ങള്‍ ഉണെങ്കില്‍ ബന്ധപ്പെട്ട PWD എന്‍ജിനീയറുടെ വില നിര്‍ണ്ണയ സാക്ഷ്യപത്രംവാങ്ങി ടി തുകയും ചേര്‍ക്കേണ്ടതാണ്.  ടി ഭൂമിയുടെ അടിസ്ഥാന വിലയും നിര്‍ണ്ണയിച്ച് പ്രാദേശിക കമ്പോള മൂല്യ വര്‍ദ്ധന/ വസ്തുവിന്റെ വികസന മൂല്യം എന്നിവ ബോധ്യപ്പെട്ട് വില നിര്‍ണ്ണയം നടത്തേണ്ടതാണ്.  തഹസില്‍ദാര്‍  സാക്ഷ്യപത്രം നല്‍കേണ്ട സാഹചര്യത്തില്‍ റിപ്പോര്‍ട്ടും , ശുപാര്‍ശയും അനുബന്ധരേഖകളും വില്ലേജ് ഓഫീസര്‍ സമര്‍പ്പിക്കേണ്ടതാണ്. റവന്യു ജപ്തി  / അറ്റാച്ച്മെന്റ് എന്നിവ നിലവിലുള്ള ഭുമിയിന്‍മേല്‍ സാക്ഷ്യപത്രം നല്‍കുന്നതല്ല.