പൊസഷന്‍ & നോണ്‍ അറ്റാച്ച് മെന്റ്

നിശ്ചിത ഫോറത്തില്‍ അപേക്ഷ 5 രൂപയുടെ കോര്‍ട്ട് ഫീസ്റ്റാംപ് പതിപ്പിച്ച് വസ്തുവിന്റെ ആധാരം , നികുതിയടച്ച രശീതി ഇവ സഹിതം സമര്‍പ്പിക്കണം.  ഇവയുടെ അടിസ്ഥാനത്തില്‍ നേരിട്ടന്വേഷണം നടത്തിവേണം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍.  പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സമര്‍പ്പിക്കാനുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടത് തഹസില്‍ദാരാണ്.  പൊസഷന്‍ സര്‍ട്ടിഫിക്കറ്റും, നോണ്‍അറ്റാച്ച് മെന്റ് സര്‍ട്ടിഫിക്കറ്റും വെവ്വേറെ അനുവദിക്കുവുന്നതാണ്.