അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്
വില്‍പത്രം എഴുതാതെ മരണപ്പെട്ട ഹിന്ദുമതത്തില്‍ പെട്ട ഒരാളിന്റെ സ്വത്തുക്കള്‍ക്ക് പിന്നീടുള്ള അവകാശികള്‍ ആരൊക്കെയാണന്ന് ഈ നിയമത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
കുറിപ്പ് :- മരണപ്പെട്ടയാള്‍ സ്പെഷ്യല്‍ മാരേജ് ആക്ട് 1954 പ്രകാരം വിവാഹിതനായ ആളാണെങ്കില്‍ അളായുടെ അനന്തരാവകാശികളെ തീരുമാനിക്കുന്നത് ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമം 1925 അനുസരിച്ചാണ്. എന്നാല്‍ സ്പെഷ്യല്‍ മാരേജ് ആക്ട് 1954 പ്രകാരം വിവാഹിതരായവര്‍ രണ്ടുപേരും ഹിന്ദുക്കളാണെങ്കില്‍ അതില്‍ മരണപ്പെട്ട ആളിന്റെ അനന്തരാവകാശിയെ തീരുമാനിക്കുന്നത് ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമം 1925 പ്രകാരമാണ്. 1976 ലെ അമെന്റ്മെന്റിന് ശേഷമാണ് ഈ വ്യവസ്ഥക്ക് പ്രാബല്യം വന്നത്
എ) മരണപ്പെട്ട ഹിന്ദു പുരുഷന്റെ അനന്തരാവകാശികള്‍
ക്ലാസ് I, ക്ലാസ് II എന്നിങ്ങനെ രണ്ട് വിഭാഗത്തില്‍പ്പെട്ട അവകാശികളാണ് മരണപ്പെട്ട ഹിന്ദു പുരുഷന്‍ ഉള്ളത് . ക്ലാസ് I ല്‍ പെട്ടവരാണ് ആദ്യ അവകാശികള്‍. ക്ലാസ് I ല്‍ ആരും ഇല്ലെങ്കില്‍ മാത്രമാണ് ക്ലാസ് II ല്‍ ഉള്ളവരെ പരിഗണിക്കേണ്ടത്.
ക്ലാസ് I
മകന്‍, മകള്‍, വിധവ, മാതാവ്, മരണപ്പെട്ടയാളിന്റെ മകന്റെ മകന്‍, മരണപ്പെട്ടയാളിന്റെ മകളുടെ മകന്‍, മരണപ്പെട്ടയാളുടെ മകളുടെ മകള്‍, മരണപ്പെട്ടയാളിന്റെ മകന്റെ മകള്‍, മരണപ്പെട്ട മകന്റെ വിധവ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ മകന്‍, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ മകള്‍, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ വിധവ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകളുടെ മകള്‍,മരണപ്പെട്ട മകളുടെ മരണപ്പെട്ട മകന്റെ മകള്‍,മരണപ്പെട്ട മകളുടെ മരണപ്പെട്ട മകളുടെ മകന്‍, മരണപ്പെട്ട മകളുടെ മരണപ്പെട്ട മകളുടെ മകള്‍,
ക്ലാസ് II
-
പിതാവ്
-
മകന്റെ മകളുടെ മകന്‍, മകന്റെ മകളുടെ മകള്‍, സഹോദരന്‍, സഹോദരി
-
മകളുടെ മകന്റെ മകന്‍, മകളുടെ മകന്റെ മകള്‍,മകളുടെ മകളുടെ മകള്‍,മകളുടെ മകളുടെ മകന്‍
-
സഹോദരന്റെ മകന്‍,സഹോദരിയുടെ മകന്‍, സഹോദരന്റെ മകള്‍, സഹോദരിയുടെ മകള്‍
-
പിതാവിന്റെ പിതാവ്, പിതാവിന്റെ മാതാവ്
-
പിതാവിന്റെ വിധവ, സഹോദരന്റെ വിധവ
-
പിതാവിന്റെ സഹോദരന്‍, പിതാവിന്റെ സഹോദരി
-
മാതാവിന്റെ പിതാവ്, മാതാവിന്റെ മാതാവ്
-
മാതാവിന്റെ സഹോദരന്‍, മാതാവിന്റെ സഹോദരി
ക്ലാസ് II ലെ അവകാശികളില്‍ 1 ഇല്ലെങ്കില്‍ മാത്രം 2 പരിഗണിച്ചാല്‍മതി. 2 ഇല്ലെങ്കില്‍ മാത്രം 3 ാം വിഭാഗം അതുപോലെ തുടര്‍ന്നും ആണ് അവകാശം.
ക്ലാസ് I, II എന്നീ വിഭാഗങ്ങളില്‍ ആരുമില്ലെങ്കില്‍ രക്ത ബന്ധത്തിലൂടെയുള്ള പുരുഷ ബന്ധമുറകള്‍ വഴിയുള്ള ബന്ധുക്കള്‍ക്ക് അവകാശം ലഭിക്കും. ഇവരും ഇല്ലെങ്കില്‍ രക്ത ബന്ധത്തിലൂടെയുള്ള പുരുഷ ബന്ധമുറയിലൂടെ അല്ലാതെയോ ഉള്ള ബന്ധുക്കള്‍ക്ക് അവകാശം ലഭിക്കും.
വില്‍പത്രം എഴുതാതെ മരണപ്പെടുന്ന ഹിന്ദു സ്ത്രീയുടെ അനന്തരാവകാശികള്‍
-
ഭര്‍ത്താവ്, മക്കള്‍, മരണപ്പെട്ട മക്കളുടെ കുട്ടികള്‍
-
ഭര്‍ത്താവിന്റെ അനന്തരാവകാശികള്‍
-
മാതാവും പിതാവും
-
പിതാവിന്റെ അവകാശികള്‍
-
മാതാവിന്റെ അവകാശികള്‍
ഇവിടെ (എ) വിഭാഗത്തിലുള്ളവര്‍ക്കാണ് ആദ്യ അവകാശം (എ) ഇല്ലെങ്കില്‍ (ബി) ഇല്ലെങ്കില്‍ (സി) അതുപോലെ തുടര്‍ന്നും ആണ് അവകാശം
കുറിപ്പ് - മക്കളോ, മക്കളുടെ മക്കളോ ഇല്ലെങ്കില്‍ അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ അനന്തരാവകാശമായാണ് സ്ത്രീക്ക് സ്വത്ത് ലഭിച്ചതെങ്കില്‍ ആസ്വത്ത് അച്ഛന്റെ അവകാശികള്‍ക്ക് ലഭിക്കും. അച്ഛനില്ലെങ്കില്‍ അമ്മയുടെ അവകാശികള്‍ക്ക് ലഭിക്കും. മക്കളോ ആവരുടെ മക്കളോ ഇല്ലാതിരുന്നാല്‍ ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നോ ലഭിച്ച സ്വത്താണെങ്കില്‍ ഭര്‍ത്താവിന്റെ അവകാശിക്ക് സ്വത്ത് ലഭിക്കും
NB:
-
മക്കളുടെ വിധവകള്‍ പുനര്‍വിവാഹം ചെയ്താല്‍ അവകാശമില്ലാതാകും
-
സ്വത്തിനുവേണ്ടി ഒരാളെ കൊന്നാല്‍ കൊല്ലപ്പെട്ടയാളിന്റെ സ്വത്തില്‍ കൊലയാളിക്കുള്ള അവകാശം നഷ്ടപ്പെടും
-
ആള്‍ മരണപ്പെടുന്ന സമയം അവകാശിയായി ഗര്‍ഭസ്ഥ ശിശു ഉണ്ടെങ്കില്‍ ആശിശു ജനിച്ചു കഴിഞ്ഞാല്‍ അവകാശിയായി തീരുന്നു.
-
ഒന്നില്‍ കൂടുതല്‍ വിധവകള്‍ ഉണ്ടെങ്കില്‍ അവരേയും ഉള്‍പ്പെടുത്തണം.
ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമം 1925
ക്രിസ്ത്യാനി യായ ഒരാള്‍ വില്‍പത്രമെഴുതാതെ മരണപ്പെട്ടാല്‍ ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമം പ്രകാരമാണ് അവകാശികളെ നിര്‍ണ്ണയിക്കുന്നത്.
അവകാശികള്‍
-
വിധവ/വിഭാര്യന്‍, മക്കള്‍ ( മക്കളില്ലെങ്കില്‍ അവര്‍ക്ക് ലഭിക്കാനുള്ളത് അവരുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കും
-
വിധവ/വിഭാര്യനുമാത്രം ( മക്കള്‍, നേര്‍ബന്ധുക്കള്‍ തുടങ്ങിയവരാരുമില്ലെങ്കില്‍)
-
അച്ഛുനും (നേര്‍ പിന്‍തുടര്‍ച്ചക്കാരില്ലെങ്കില്‍)
-
അമ്മക്കും സഹോദരങ്ങള്‍ക്കും ( അച്ഛുന്‍, നേര്‍ പിന്‍തുടര്‍ച്ചക്കാര്‍ എന്നിവരില്ലെങ്കില്‍)
-
അമ്മക്ക് ( അച്ഛുന്‍, നേര്‍ പിന്‍തുടര്‍ച്ചക്കാര്‍ , സഹോദരങ്ങള്‍ എന്നിവരില്ലെങ്കില്‍)
-
സഹോദരങ്ങള്‍ക്ക് (അമ്മയില്ലെങ്കില്‍)
-
രക്തബന്ധുക്കള്‍ക്ക് (അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, മക്കള്‍,മക്കളുടെ അനന്തരാവകാശികള്‍ എന്നിവരില്ലെങ്കില്‍)
അവകാശം - വിശദമായി
-
ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം ഭാര്യ /ഭര്‍ത്താവ് മരണപ്പെട്ടയാളുടെ സ്വത്തിന്റെ 1/3 ഭാഗം ഭാര്യക്കോ/ ഭര്‍ത്താവിനോ ലഭിക്കും. 2/3 ഭാഗം മക്കള്‍ക്കെല്ലാവര്‍ക്കുമായി തുല്യമായി ഭാഗിക്കും
-
മരണപ്പെട്ടയാളിന് ഭര്‍ത്താവ് /ഭാര്യ മാത്രമേ ഉള്ളൂ. നേര്‍ പിന്‍തുടര്‍ച്ചക്കാര്‍