വൈവാഹിക ബന്ധം തളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് വെള്ളക്കടലാസ്സില്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രേഖകളുടെയും നേരിട്ടുള്ള അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നു.
വൈവാഹിക ബന്ധം കാണിക്കുന്ന എന്‍ക്വയറി സര്‍ട്ടിഫിക്കറ്റ്. 
കോടതി വിധികളുടെയോ പ്രസക്തമായ മറ്റു പ്രമാണങ്ങളുടെയോ അടിസ്ഥാനത്തില്‍ വ്യക്തികളുടെ വൈവാഹിക പദവിയെ കാണിക്കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കാറ്റ് നല്‍കുവാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.  ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വെരിഫിക്കേഷന്‍‌ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കണം. (നമ്പര്‍ 81847/D2/87/RD dated 20/05/1988).