ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്
(പ്രതിരോധ വകുപ്പിലേക്ക് നല്‍കുന്ന ജന്മഗൃഹ/സ്ഥിരവാസ സാക്ഷ്യപത്രം)
5 രൂപ കോര്‍ട്ട് ഫീസ്റ്റാംപ് പതിപ്പിച്ച് തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ മാതാപിതാക്കളുടെ ജനനസ്ഥലം, സ്ഥിരതാമസം, വ്യക്തമായി എഴുതേണ്ടതാണ്. തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ മുഖേന അന്വേഷണം നടത്തി സാക്ഷ്യപത്രം നല്‍കുന്നു. ഇതിന് ജീവിതകാലം പ്രാഭല്യമുണ്ട്. മതാതാപിതാക്കളുടെ പൗരത്വ രേഖകളും/ജനനം/സ്ഥിരവാസം എന്നിവ രേഖാപരമായും പ്രാദേശിക അന്വേഷണത്തിലും ബോധ്യപ്പെട്ട് തഹസില്‍ദാര്‍ സാക്ഷ്യപത്രം നല്‍കും. ഇത് സിറ്റിസണ്‍ ഷിപ്പ് നാഷണാലിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി ഉപയോഗപ്പെടുത്തേണ്ടതാണ്. നാറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കുന്നതിലേക്ക് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. (GO(Rt) 1553/08/RD dt 6.05.2008, GO(MS)205/83/RD dt 26.02.1983)