ശ്മശാന നിര്‍മ്മാണം
1998 ലെ കേരള പഞ്ചായത്ത് രാജ് (മൃതശരീരം മറവും ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനുമുള്ള ) ചട്ടങ്ങള്‍ പ്രകാരം പുതിയതായി ശ്മശാനം നിര്‍മ്മിക്കുന്നതിനോ, നിലവിലുള്ള ശ്മശാനത്തിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിലോ ജില്ലാകലക്ടറുടെ അനുമതി ആവശ്യമാണ്. ഇതിനായി നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും , പ്ലാന്‍, സൈറ്റ് പ്ലാന്‍, ലൊക്കേഷന്‍ സ്കെച്ച് സഹിതം ബന്ധപ്പെട്ട പഞ്ചായത്തില്‍ അപേക്ഷ നല്‍കി ഗ്രാമ പഞ്ചായത്തിന്റെ പ്രമേയത്തോടുകൂടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേനയാണ് ജില്ലാകലക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷയില്‍ ആവശ്യമുള്ള അന്വേഷണം ജില്ലാകലക്ടര്‍ തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തുകയും ദിനപത്രത്തിലും മറ്റും ആവശ്യമായ പരസ്യം നല്‍കിയതിനു ശേഷം അപേക്ഷയിന്‍മേല്‍ ജില്ലാകലക്ടര്‍ തീരുമാനം എടുക്കുന്നു. തുടര്‍ന്ന് ജില്ലാകലക്ടര്‍ ശ്മശാന നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നു. ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് ശ്മശാനം പണിതിരിക്കുന്നത് എന്നത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ജില്ലാകലക്ടര്‍ക്ക് ലഭിക്കുമ്പോള്‍ ,ശ്മശാനം ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ജില്ലാകലക്ടര്‍ നല്‍കുന്നു. ശ്മശാനം സംബന്ധിച്ച് ജില്ലാകലക്ടറുടെ ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ സര്‍ക്കാരില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.