ഇലക്ട്രിക് ലൈന്‍ വലിക്കുന്നത്

ഇന്ത്യന്‍ ടെലിഗ്രാഫ്ട് ആക്ട് 1885 സെക്ഷന്‍ 16(1) പ്രകാരം ഇലക്ട്രിക് ലൈന്‍ വലിക്കുന്നതിനുള്ള എതിര്‍പ്പ് ഒഴിവാക്കി , ലൈന്‍ വലിക്കുന്നതിനുള്ള ഉത്തരവ് നല്‍കുന്നതിനുളള അധികാരം ജില്ലാ മജിസ്ട്രേറ്റിനുണ്ട്.  കെ. എസ് .ഇ.ബി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസി.എക്സി. എന്‍‌ജിനീയര്‍ കെ. എസ് .ഇ.ബി യിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം കേസ് ജില്ലാ മജിസ്ട്രേറ്റിന് സമര്‍പ്പിക്കണം. അസി. എക്സി. പരാതി സമര്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും പേര് വിവരം ലൈന്‍ വലിക്കുന്നതിന് റൂട്ട് കാണിച്ചിട്ടുള്ള സ്കെച്ച്, ലൈന്‍വലിക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെപകര്‍പ്പ് എ​ന്നിവയും, കേസിലെ കക്ഷികളുടെ എണ്ണത്തിനനുസരിച്ചുള്ള പകര്‍പ്പുകളും സഹിതം വേണം  സമര്‍പ്പിക്കേണ്ടത്.   ജില്ലാ മജിസ്ട്രേറ്റ് ബന്ധപ്പെട്ട കക്ഷികളെ നേരില്‍ കേട്ടതിനു ശേഷം മാത്രമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.  ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ അപ്പീല്‍ ബഹു. കേരള ഹൈക്കോടതി മുമ്പാകെ നല്‍കാവുന്നതാണ്.