ആരാധനാലയ നിര്‍മ്മാണം
ഓരോ ജില്ലയിലും മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സാമുഹിക സംഘര്‍ഷം ഒഴിവാക്കുന്നതിനും പ്രത്യേകം പരിഗണന നല്‍കുന്നതിന് ജില്ലാ കലക്ടറെ 25-07-2005 ലെ GO No. 217/2005/Home പ്രകാരം സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രം , ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവാദം നല്‍കേണ്ടതാണ്. ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ വ്യക്തമായ ശുപരാര്‍ശ സഹിതം വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍ എന്നിവ ജില്ലാ കലക്ടര്‍ക്ക് അയക്കേണ്ടതാണ്. അപേക്ഷയിന്‍മേല്‍ റവന്യു അധികാരികള്‍, ഫോലീസ് എന്നിവര്‍ മുഖാന്തിരം അന്വേഷണം നടത്തിയും ആവശ്യമെങ്കില്‍ പൊതുമരാമത്ത് , ജില്ലാ ടൗണ്‍ പ്ലാനര്‍ എന്നിവരുടെ അഭിപ്രായം കണക്കിലെടുത്തും സ്ഥലപരിശോധന, ഹിയറിംങ്ങ് എന്നിവ നടത്തി വ്യവസ്ഥകള്‍ക്ക് അനുകൂലമായി അനുമതി നല്‍കുന്നതാണ്. നിലവിലുള്ള ആരാധനാലയങ്ങളുടെ നവീകരണം, പുനര്‍ നിര്‍മ്മാണം എന്നിവയും ജില്ലാഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതിയോടുകൂടി മാത്രം നടത്തേണ്ടതാണ്. ഈ വിഷയത്തിലൂണ്ടാകുന്ന വീഴ്ചകള്‍ക്ക് ഗൗരവപൂര്‍വ്വം നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്.
വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തൊട്ടടുത്തുള്ള അയല്‍വാസികളുടെ സ്റ്റേറ്റ്മെന്റ, ടൊപ്പോ സ്കെച്ച് , അടങ്ങള്‍, 1 കി.മീ ചുറ്റളവില്‍ നിലവിലുള്ള ആരാധനാലയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്.