പ്രിന്റിങ്ങ് പ്രസ് രജിസ്ട്രേഷന്‍
പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്ക് ആക്ട് അനുസരിച്ച് ഒരു ജില്ലയില്‍ നിന്നും പ്രസിദ്ധീകരണം നടത്തുന്ന എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും അതാത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം ലഭിച്ചിരിക്കണം. പ്രസിദ്ധീകരണത്തിനാവശ്യമായ 'ശീര്‍ഷകം' ലഭിക്കുന്നതിന് നിശ്ചിത ഫോറത്തിലുള്ള അപേക്ഷ എ.ഡി,എംമ്മിന് സമര്‍പ്പിക്കേണ്ടതും ടി അപേക്ഷയുടെ പകര്‍പ്പുകള്‍ അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍ക്കും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും അയച്ചുകൊടുക്കുന്നതും ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്‍ സമര്‍പ്പിച്ചിരുന്ന ശീര്‍ഷകങ്ങള്‍ ലഭ്യമാണെങ്കില്‍ അനുവദിച്ചു നല്‍കാന്‍ ശുപാര്‍ശ ചെയ്ത് ന്യൂഡല്‍ഹിയിലുള്ള രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യക്ക് അയച്ചുകൊടുക്കുന്നതാണ്. 'ശീര്‍ഷകം' അനുവദിച്ച് ലഭിക്കുന്ന മുറക്ക് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഡിക്ലറേഷന്‍ ഫയല്‍ ചെയ്ത് പ്രസിദ്ധീകരണം തുടങ്ങാവുന്നതാണ്. ടി ഡിക്ലറേഷനില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ അത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുന്പാകെ അറിയിക്കുന്നതോടൊപ്പം പുതിയ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യാവുന്നതാണ്.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിന്റിങ്ങ് പ്രസ്സുകളും നിര്‍ബന്ധമായും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുന്പകെ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യേണ്ടതാണ്. പ്രിന്റിങ്ങ് പ്രസ്സിന് അനുവാദം ലഭിക്കുന്നതിനു വേണ്ടി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് ബന്ധപ്പെട്ട തഹസില്‍ദാരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഫയല്‍ ചെയ്യുന്ന ഡിക്ലറേഷനില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ (ഉദാ. ഉടമസ്ഥന്റെ പേര്, ലൊക്കേഷന്‍ തുടങ്ങിയവ) പഴയ ഡിക്ലറേഷന്‍ റദ്ദൂചെയ്ത് പുതിയ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യേണ്ടതാണ്.
അപേക്ഷയുടെ കൂടെ അപേക്ഷകന്റെ വിദ്യാഭ്യാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍, സാമ്പത്തിക സ്രോതസ്സ് എന്നിവ തെളിയക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്നിയ കൂടി വേണ്ടതാണ്.