തോക്ക് ലൈസന്‍സ്

തോക്ക് ലൈസന്‍സ് ലഭിക്കുന്നതിനായി ഫോറം എ യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് . അപേക്ഷയില്‍ 5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ചിരിക്കണം.  അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കണം.  അപേക്ഷകന്‍ അപ്പോള്‍ താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിനോ/എ.ഡി.എമ്മിനോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അപേക്ഷയോടൊപ്പം ഉപയോഗിക്കാന്‍ ഉദ്ധേശിക്കുന്ന ആയുധത്തിന്റെ നിശ്ചയിച്ചിട്ടുള്ള ഫീസ് 0055-00-104-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കുവരുത്തി ചലാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

  അപേക്ഷയുടെ കൂടെ സാക്ഷ്യപ്പെടുത്തിയ ഫോറം, എ ഫോറം എന്നിവയുടെ 3 പകര്‍പ്പുകൂടി സമര്‍പ്പിക്കണം.

                                                                             (I year+II year+III year)

1). Pistol/Revolver/Repeating Rifle                                   200(100+100+50)

2).Rifles,  other than those mentioned in (a) &(c)                120(60+30+30)

3) 22 bore rifle, BL Gun, air rifle                                      80(40+20+20)

4) ML Gun, air gun, sword,bayonet,dagger,speariance             20(10+5+5)

 

ലൈസന്‍സ് പുതുക്കുന്നതിന്

അപേക്ഷയില്‍ 5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ചിരിക്കണം.   അപേക്ഷകന്‍ അപ്പോള്‍ താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിനോ / എ.ഡി.എമ്മിനോ  ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

1). Pistol/Revolver/Repeating Rifle                                   150/-

2).Rifles,  other than those mentioned in (a) &(c)               90/-

3) 22 bore rifle, BL Gun, air rifle                                     60/-

4) ML Gun, air gun, sword,bayonet,dagger,speariance           15/-

ലൈസന്‍സി ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറുമ്പോള്‍ രജിസ്ട്രേഷന് അപേക്ഷ നല്‍കുമ്പോള്‍ ഫീസ് ഒടുക്കേണ്ടതില്ല.  അപേക്ഷയും , ലൈസന്‍സും,ഒരു ഫോട്ടോയും മാത്രം ഹാജരാക്കിയാല്‍ മതി. ലൈസന്‍സ് അനുവദിക്കുന്നതിനും,പുതുക്കുന്നതിനും പോലീസ്, റവന്യു, ഫോറസ്റ്റ് എന്നീ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങേണ്ടതാണ്. 

ഉപയോഗിക്കുന്ന ആയുധ ലൈസന്‍സ് ബുക്കിന്റെ പേജുകള്‍ തീര്‍ന്നുപോയാല്‍ പുതിയ ബുക്ക് ലഭിക്കാന്‍ അപേക്ഷകന് ആവശ്യപ്പെടാവുന്നതാണ്.  പഴയ ബുക്കും, 100 രൂപ 0055-00-104-99 എന്ന ശീര്‍ഷകത്തില്‍ ഒടുക്കുവരുത്തി ചലാന്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണ.

കൂടുതല്‍ ഫോറങ്ങള്‍ക്ക്  http://www.gunaccessory.com/forms സന്ദര്‍ശിക്കുക