ജനനം-മരണം രജിസ്റ്റര്‍

ജനനമോ, മരണമോ യഥാസമയം പഞ്ചായത്ത് /മുനിസിപാലിറ്റി/കോര്‍പ്പറേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കാന്‍ 1970 ലെ ജനന മരണ രജിസ്ട്രേഷന്‍ ആക്ട് (സെക്ഷന്‍ 10(3)) പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അധികാരമുണ്ട്.  അനുവാദം വാങ്ങിയശേഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍

1)തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന ജനന /മരണ ഫോറം 2 കോപ്പി (അപേക്ഷകന്‍ ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കണം)

2) നോണ്‍ അവയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ഏതുവര്‍ഷത്താണോ നടന്നത് ആവര്‍ഷത്തിന് തൊട്ട് മുമ്പിലത്തെ വര്‍ഷത്തെയും തൊട്ട് പിന്നിലത്തെ വര്‍ഷത്തെയും ഉള്‍പ്പെടെ 3 വര്‍ഷത്തെ) ഭാര്യയുടെയും ഭര്‍ത്താവിന്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന്.

3) രണ്ട് ബന്ധുക്കളുടെ സ്റ്റേറ്റ് മെന്‍റ് (മാതൃക)

4) രണ്ടു അയല്‍ക്കാരുടെ സ്റ്റേറ്റ്മെന്‍റ്(മാതൃക)

5)ജനനം എടുത്തയാളുടെ സ്റ്റേറ്റ്മെന്‍റ് (മാതൃക) (വയറ്റാട്ടി)

6 ) 100 രുപ മുദ്രപത്രത്തില്‍ സത്യവാങ്ങ്മൂലം(മാതൃക) (ഗസറ്റഡ് /നോട്ടറി സാക്ഷ്യപ്പെടുത്തിയത്).

7) അപേക്ഷ 

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍  1) മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ മാതാവിന്റെയും പിതാവിന്റെയും അടുത്ത ബന്ധുക്കളുടെ മൊഴി സമര്‍പ്പിക്കേണ്ടതാണ്.  ജനനം രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടിയുടെ ജനനസമയത്ത് 18 വയസ്സ് പൂര്‍ത്തിയാക്കിവരായിരിക്കണം മൊഴി നല്‍കേണ്ടത്.  മാതാവിന്റെയും പിതാവിന്റെയും ,താമസ വീടിനടുത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്നും NAC സാക്ഷ്യപത്രം.  ആകെ കുട്ടികളുടെ എണ്ണം ജനനം രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടിയുടെയും  നേരെ മീതെയും താഴെയും ഉള്ള കുട്ടികളുടെ സാക്ഷ്യപ്പെടുത്തിയ വയസ്സ്  തെളിയിക്കുന്നതിനുള്ള രേഖകള്‍