സ്റ്റാംപ് റീഫണ്ട്

ഉപയോഗിക്കാത്ത മുദ്രപത്രങ്ങളുടെ വില തിരികെ ലഭിക്കുന്നതിന് , 1 ലക്ഷം വരെയുള്ള മുദ്രപത്രങ്ങള്‍ റീഫണ്ടു ചെയ്യുന്നതിന് താലൂക്ക് തഹസില്‍ദാര്‍ക്കും, അതിനുമുകളിലുളള തുകക്ക് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  മുദ്രപത്രങ്ങള്‍ വാങ്ങി 6 മാസത്തിനകം അപേക്ഷ നല്‍കിയിരിക്കേണ്ടതാണ്. മുദ്രപത്രങ്ങളുടെ വിലയുടെ 6% കിഴിച്ചുള്ള തുകയാണ് ലഭിക്കുക.

5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച്, മുദ്രപത്രങ്ങള്‍ എന്നുവാങ്ങി, ആരുടെ പക്കല്‍ നിന്നുംവാങ്ങി, പത്രങ്ങള്‍ റീഫണ്ട് ചെയ്യാനുണ്ടായ സാഹചര്യം എന്നിവ വിവരിച്ച് വെള്ളക്കടലാസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് (മാതൃക).  അപേക്ഷയോടൊപ്പം നോട്ടറി വക്കീല്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (മാതൃക), ഐഡന്‍റി കാര്‍ഡ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്.  മുദ്രപത്രം സബ്ട്രഷറി ഓഫീസില്‍നിന്നും നല്‍കിയതാണോയെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട സബ്ട്രഷറി ഓഫീസില്‍ നിന്നും വാങ്ങി അപേക്ഷയുടെ കൂടെ സമര്‍പ്പിക്കേണ്ടതാണ്.

സ്റ്റാംപ് റീഫണ്ടിന് ആവശ്യമായ ഫോറങ്ങള്‍‌ (രണ്ടു കോപ്പി വീതം)