തോട്ട നികുതി

1987 ലെ കേരള സംസ്ഥാന ധനവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന്‍ പ്രകാരം തോട്ട വിളകളുടെ നികുതി നിരക്കുകള്‍ താഴെ ചേര്‍ക്കുന്നു.  (തോട്ടവിളകളായി അംഗീകരിച്ചിട്ടുള്ളത് തെങ്ങ്, കമുങ്ങ്, റബ്ബര്‍, ഏലം, കുരുമുളക് എന്നിവയാകുന്നു)

   ഇനം  നികുതി
1

 ആകെ പ്ലാന്റേഷന്‍ വിസ്തീര്‍ണ്ണം 2 ഹെക്ടറില്‍ കുറവുള്ള തോട്ടം ഉടമയ്ക്ക് (കമുങ്ങും തെങ്ങും ഒഴികെ)

നികുതി ഇല്ല
 2  4 ഹെ. കുറവുള്ള തെങ്ങും കമുങ്ങും ഉള്ള തോട്ടം
നികുതി ഇല്ല
 3

 ആകെ പ്ലാന്റേഷന്‍ വിസ്തീര്‍ണ്ണം 2ഹെ . മുതല്‍4 ഹെ വരെയുള്ള തോട്ടം(കമുങ്ങ്, തെങ്ങ് ഒഴികെ)

2 ഹെ കൂടുതലുള്ള ഓരോ ഹെക്ടറിനും 100 രൂപ പ്രകാരം
 4 ആകെ പ്ലാന്റേഷന്‍ വിസ്തീര്‍ണ്ണം 4 ഹെ . മുതല്‍ 8ഹെ വരെയുള്ള തോട്ടം ഉടമയ്കക്ക് 
തെങ്ങും കമുങ്ങും ഒഴികെ 2 ഹെ. വരെ നികുതി ഇല്ല.  ബാക്കിയുള്ള ഓരോ ഹെക്ടറിനും 150 രൂപ പ്രകാരം.  തെങ്ങിനും കമുങ്ങിനും 4 ഹെ. വരെ നികുതി ഇല്ല. ബാക്കിയുള്ള ഓരോ ഹെക്ടറിനും 150 രൂപ പ്രകാരം
5
 ആകെ പ്ലാന്റേഷന്‍ വിസ്തീര്‍ണ്ണം 8 ഹെ. മുതല്‍ 15 ഹെ. കുറവുള്ള തോട്ടം ഉടമയ്ക്ക്
 തെങ്ങും കമുങ്ങും ഒഴികെ 2 ഹെ. വരെ നികുതി ഇല്ല.  ബാക്കിയുള്ള ഓരോ ഹെക്ടറിനും 200 രൂപ പ്രകാരം.  തെങ്ങിനും കമുങ്ങിനും 4 ഹെ. വരെ നികുതി ഇല്ല. ബാക്കിയുള്ള ഓരോ ഹെക്ടറിനും 250 രൂപ പ്രകാരം
 6  ആകെ പ്ലാന്റേഷന്‍ വിസ്തീര്‍ണ്ണം 15 ഹെ.മേല്‍ 25 ഹെ.താഴെയുള്ള തോട്ടം
 തെങ്ങും കമുങ്ങും ഒഴികെ 2 ഹെ. വരെ നികുതി ഇല്ല.  ബാക്കിയുള്ള ഓരോ ഹെക്ടറിനും 250 രൂപ പ്രകാരം.  തെങ്ങിനും കമുങ്ങിനും 4 ഹെ. വരെ നികുതി ഇല്ല. ബാക്കിയുള്ള ഓരോ ഹെക്ടറിനും 250 രൂപ പ്രകാരം
7
 ആകെ പ്ലാന്റേഷന്‍ വിസ്തീര്‍ണ്ണം 25 ഹെ. കൂടുതലുള്ള തോട്ടം തെങ്ങും കമുങ്ങും ഒഴികെ 2 ഹെ. വരെ നികുതി ഇല്ല.  ബാക്കിയുള്ള ഓരോ ഹെക്ടറിനും 350 രൂപ പ്രകാരം.  തെങ്ങിനും കമുങ്ങിനും 4 ഹെ. വരെ നികുതി ഇല്ല. ബാക്കിയുള്ള ഓരോ ഹെക്ടറിനും 350 രൂപ പ്രകാരം

  പ്ലാന്റേഷന്‍‌ വിസ്തീര്‍ണ്ണം കണക്കാക്കുന്ന രീതി ചുവടെ ചേര്‍ക്കുന്നു.

തെങ്ങിന്‍ തോട്ടം
കായ്ഫലമുള്ള തെങ്ങുകളുടെ എണ്ണം /150 
 കമുങ്ങിന്‍ തോട്ടം
 കായ്ഫലമുള്ള കമുങ്ങുകളുടെ എണ്ണം/1200
 റബ്ബര്‍ തോട്ടം
 വിള നല്‍കുന്ന മരങ്ങളുടെ എണ്ണം/400
 കാപ്പിത്തോട്ടം  വിളനല്‍കുന്ന കാപ്പിച്ചെടുകളുടെ എണ്ണം/1200
 കുരുമുളക് കായ്ഫലങ്ങളുടെ ചെടികളുടെ എ​ണ്ണം/750
 തേയില/ഏലം  വിള നല്‍കുന്ന തോട്ടത്തിന്റെ അസ്സല്‍ വിസ്തീര്‍ണ്ണം
 മേല്‍ പറഞ്ഞ വിസ്തീര്‍ണ്ണങ്ങളെല്ലാം ഹെക്ടറിലായിരിക്കും

 

തോട്ട നികുതി ചുമത്തിയതില്‍ ആക്ഷേപമുള്ള പക്ഷം റവന്യു ഡിവിഷണല്‍ ഓഫീസര്‍ മുമ്പാകെ ഹരജി ബോധിപ്പിക്കാവുന്നതാണ്.