ദേശീയ കുടുംബക്ഷേമ പദ്ധതി (NFBS)

           ഈ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖക്ക്  താഴെയുള്ള കുടുംബത്തിലെ മുഖ്യ അന്നദാതാവ് (പ്രധാന വരുമാനമുണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചുവരുന്ന വ്യക്തി) മരണപ്പെട്ടാല്‍ 20000 രൂപ ധനസഹായം അനുവദിക്കുന്നതാണ്.  കുടുംബത്തിലെ ഏത് വ്യക്തിക്കും അവകാശി എന്ന നിലയില്‍ പ്രസ്തുത കുടുംബത്തിലെ പ്രധാനവരുമാനം ആര്‍ജ്ജിക്കുന്ന വ്യക്തി മരിച്ചാല്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മരണപ്പെട്ട വ്യക്തി മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പ്  3 വര്‍ഷം കേരളത്തില്‍  സ്ഥിരതാമസമായിരിക്ക​ണം.  18നും 59നും ഇടയില്‍ പ്രായമുള്ളവരും വരുമാനം ഉണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചു വരുന്നതുമായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 11000 രൂപയില്‍ കുടാന്‍ പാടില്ല.‌‌  അവകാശികളുടെ പട്ടികയില്‍ ഭാര്യ, ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, വിവാഹിതരാകാത്ത പെണ്‍‌മക്കള്‍, ആശ്രയിച്ചകഴിയുന്ന അച്ഛനമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.  നിര്‍ദ്ദിഷ്ഠ ഫോറത്തിലുള്ള 2 പ്രതി അപേക്ഷകള്‍ ജില്ലാകലക്ടര്‍ക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്ദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കണം. മരണം സംഭവിച്ച് ഒരു മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യമായാല്‍ കാലതാമസം മാപ്പാക്കുന്നതിന് കലക്ടര്‍ക്ക് അധികാരമുണ്ട്.

സമര്‍പ്പിക്കേണ്ട രേഖകള്‍

  • അപേക്ഷ (രണ്ടു പ്രതി),
  • റേഷന്‍ കാര്‍ഡ് പകര്‍പ്പ് (രണ്ടു പ്രതി)
  • ഐഡന്‍റി കാര്‍ഡ് പകര്‍പ്പ് (രണ്ടു പ്രതി)
  • മരണ സര്‍ട്ടിഫിക്കറ്റ് (രണ്ടു പ്രതി)
  • ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് (രണ്ടു പ്രതി)
  • കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ
  • തിനുമുമ്പ് ധനസഹായത്തിന് അപേക്ഷ നല്‍കിയിട്ടില്ല എന്നും, ധനസഹായം ലഭിച്ചിട്ടില്ല എന്നുമുള്ള സത്യവാങ്ങമൂലം
  • പേരിലും മേല്‍വിലാസത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ആയതിന്റെ സാക്ഷ്യപത്രം.