മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF)

ദാരിദ്ര്യ രേഖക്ക് താഴെ യുള്ള ജനങ്ങള്‍ക്കുണ്ടാകുന്ന മാരകമായ രോഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുക, അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക, തൊഴില്‍ കുഴപ്പം ഉണ്ടാകുമ്പോള്‍ ദുരിതത്തിലാകുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത് . 
നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി 6 മാസത്തില്‍ കവിയാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സമര്‍പ്പിക്കണം.  അപകടമരണം സംബന്ധിച്ച ധനസഹായതത്തിന് മരണസര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍, പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എ​ന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.  ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ തുക അനുവദിക്കുകയുള്ളു.  അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രുപക്ക് തായെയായിരിക്കണം. 
ക്യാന്‍സര്‍‌, കിഡ്നി,ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരിക്കല്‍ ധനസഹായം ലഭിച്ച്  2 വര്‍ഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയില്‍ മേല്‍വിലാസം, ബന്ധപ്പെടാന്‍ കഴിയുന്ന ഫോണ്‍ നമ്പര്‍ എന്നി വളരെ കൃത്യമായി എഴുതിചേര്‍ക്കണം