നാറ്റീവിറ്റി

നിശ്ചിത ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.  കേരളത്തില്‍ ജനിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും മറ്റ് സംസ്ഥാനത്ത് ജനിച്ചു വിവാഹിതരായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികള്‍ക്കും  നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍നിന്നും ലഭിക്കും.  മറ്റ് കേസുകളില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റാണ്  കൊടുക്കേണ്ടത് .പ്രതിരോധ വകുപ്പ് അധികൃതരുടെ മുമ്പില്‍ ഹാജരാക്കേണ്ട നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായ ഡെപ്യൂട്ടി കലക്ടര്‍ ജനറലിനായിരിക്കും.  സ്ഥിരതാമസക്കാരനാണന്ന് തെളിയിക്കുന്നതിന് റേഷന്‍കാര്‍ഡ് മറ്റ് തെളിവുകള്‍ മുതലായവ വില്ലേജ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.  വില്ലേജ് ഓഫീസറുടെ അന്വേഷണത്തിന്‍മേലാണ് സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്നത്. 

നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ് ക്ലാരിഫിക്കേഷന്‍ (GO(MS) 205/83/RD dt 26/02/1983)

  • കേരളത്തില്‍ ജനിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്.
  • മറ്റു സംസ്ഥാനത്ത് ജനിച്ച് വിവാഹിതരായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികള്‍ക്കും നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്.
  •   മറ്റു കേസുകളില്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. 
  • പ്രതിരോധ വകുപ്പ് അധികൃതരുടെ മുമ്പില്‍ ഹാജരാക്കേണ്ട നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനാണ് (GO(MS)201/92/RD dt 20-04-1992) കേരളത്തില്‍ CRPF റിക്രൂട്ട്മെന്റിന് നേറ്റീവിറ്റി, റസിഡന്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട് (ഗവ.കത്ത് നം. 57832/T2/RD dated 19-12-2001)