പോക്കുവരവ്
ഭൂമിയിന്‍മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിനനുസരണമായി , ഭൂ ഉടമകളുടെ പേരില്‍ നികുതി പിരിക്കുന്നതിനായി, വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് ജമമാറ്റം അഥവാ പോക്കുവരവ് എന്നുപറയുന്നത്. 1966 ലെ ട്രാന്‍സ്ഫര്‍ ഓഫ് റജിസ്ട്രി ചട്ടങ്ങള്‍ പ്രകാരമാണ്. ജമമാറ്റം നടക്കുന്നത്. വില്ലേജ് ഓഫീസര്‍ മുമ്പാകെയാണ് പോക്കുവരവിന് അപേക്ഷിക്കേണ്ടത്.
1966 ലെ പോക്കുവരവ് ചട്ടങ്ങള്‍ വഴിയാണ് കേരളസംസ്ഥാനത്ത് നാളത് നടന്നുവരുന്നതെങ്കിലും ടി നടപടികൾ 1908 ലെ ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട് , 1882 ലെ ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടീസ് ആക്ട് , 1925 ലെ ഇന്ത്യൻ സക്സഷൻ ആക്ട്, 1956 ലെ ഹിന്ദു മൈനോരിറ്റി ആന്റ് ഗാഡിയൻഷിപ്പ് ആക്ട് , 1899 ലെ ഇന്ത്യൻ സ്റ്റാംപ് ആക്ട്, 1972 ലെ ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 ഇന്ത്യൻ കോണ്‍ട്രാക്ട് ആക്ട, 1890 ലെ ഗാർഡിയൻസ് ആന്‍ഡ് വാർഡ് ആക്ട്,-1964 ലെ കേരള ഭൂപതിവ് നിയമം, 1963 കേരള ഭൂപരിഷ്ക്കരണ നിയമം എന്നിങ്ങനെ വളരെയധികം നിയമങ്ങളുും ചട്ടങ്ങളുുമായി ബന്ധപ്പെട്ട് കിടക്കുന്ന വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്.
ജമ മാറ്റം ആവശ്യമായിവരുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ്
-
സ്വമനസ്സാലെയുള്ള വസ്തു കൈമാറ്റം
-
നിര്‍ബന്ധിത കൈമാറ്റം (കോടതി ഉത്തരവ്, റവന്യു ലേലം)
-
പിന്‍തുടര്‍ച്ചാവകാശം
സബ്ഡിവിഷന്‍ ആവശ്യമില്ലാത്ത കേസുകളില്‍ പോക്കുവരവ് കേസ് അനുവദിക്കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.
സബ്ഡിവിഷന്‍ ആവശ്യമായ ഫയലുകളില്‍ വില്ലേജ് അസിസ്റ്റന്‍റ് എ ഫോറം തയ്യാറാക്കി വില്ലേജ് ഓഫീസറുടെ അനുമതിയോടെ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അഡീ.തഹസില്‍ദാരാണ് പോക്കുവരവ് ഉത്തരവാക്കേണ്ടത്.
സ്വമനസ്സാലെയുള്ള വസ്തു കൈമാറ്റം
സ്ഥാവര വസ്തുക്കളിലുള്ള ഉടമാവകാശം സ്ഥിരമായും, നിരാക്ഷേപമായും കൈമാറ്റം ചെയ്യുന്ന (ഉദാ. വില്‍പന, ഇഷ്ടദാനം, ഭാഗംവെയ്പ് എന്നിവ) കേസ്സുകളില്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ജമമാറ്റം അനുവദിക്കാവുന്നതാണ്.
നിര്‍ബന്ധിത കൈമാറ്റം
കോടതി വിധി അനുസരിച്ച് വിധി ഉടമയ്ക്കോ,( ഡിക്രീ ഹോൾഡർ),റവന്യു ലേലം അനുസരിച്ച് ലേലം കൊണ്ടയാൾക്കോ ഭൂമിയുടെ അവകാശം കൈമാറുന്നതിനെ നിർബന്ധിത കൈമാറ്റം എന്നുപറയുന്നു. ആർ.ആർ നടപടിയിലൂടെ വസ്തു കൈമാറി ലഭിക്കുമ്പോൾ വസ്തുവിന്റെ അവകാശം കൃത്യമാണോ എന്ന് പരിശോധിച്ച് പോക്കുവരവ് നടത്താവുന്നതാണ്.
കോടതി വിധിപ്രകാരം പോക്കുവരവിന് അപേക്ഷ ലഭിക്കുമ്പോള്‍ നിശ്ചയമായും സ്ഥലം അന്യകൈവശത്തിലാണോ എന്ന് പരിശോധിക്കണം. കോടതി വിധിപ്രകാരമുള്ള ഭാഗപത്രത്തിന്റെ കാര്യത്തിലും ടി കാര്യത്തിനായി കോടതി നിയോഗിച്ചിട്ടുള്ള സര്‍വെയര്‍ തയ്യാര്‍ ചെയ്ത പ്ലാന്‍ (സ്കെച്ച്) ഉണ്ടോ എന്ന് പരിശോധിക്കുകയും പോക്കുവരവ് അപേക്ഷക്കൊപ്പം സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍ രേഖാമുലം മേല്‍വിവരങ്ങള്‍ ഉള്‍പ്പടെ അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകന് നിർദ്ദേശം നല്‍കേണ്ടതുമാണ്
പിന്‍തുടര്‍ച്ചാവകാശ കൈമാറ്റം
ഒരു പട്ടാദാര്‍ മരണമടഞ്ഞാല്‍ , ടിയാന്റെ അനന്തരാവകാശികളുടെ പേരില്‍ പോക്കുവരവ് നടപടി സ്വീകരിക്കാൻ തഹസില്‍ദാര്‍- വില്ലേജ് ഓഫീസർ എന്നിവർ കൈക്കൊള്ളേണ്ടതാണ്. അവകാശത്തർക്കം ഇല്ലാത്തകേസുകളില്‍ വില്ലേജ് ഓഫീസര്‍-തഹസില്‍ദാര്‍ക്ക് ഉടന്‍തന്നെയോ അല്ലാത്തപക്ഷം മതിയായ അന്വേഷണ വിചാരണക്ക് ശേഷമോ പോക്കുവരവ് ചെയ്ത് നല്‍കാവുന്നതാണ്.
അവകാശത്തർക്കമുള്ള കേസുകളില്‍ തഹസിദാർ 27(1) ൽ പ്രതിപാദിക്കുന്ന പ്രകാരം മരിച്ചുപോയ പട്ടാദാരുടെ ശരിയായ അവകാശികളെ കുറിച്ച് അന്വേഷണ റിപ്പോർട്ട് വാങ്ങിയ ശേഷം അവകാശബന്ധമുണ്ടെന്ന് പറയുന്ന എല്ലാവർക്കും പോക്കുവരവ് ചട്ടം 10(2) പ്രകാരം തര്‍ക്കം ബോധിപ്പിക്കാനായി നോട്ടീസ് നല്‍കേണ്ടതും ടി നോട്ടീസ് തീയ്യതി മുതല്‍ 3മാസത്തിനുള്ലില്‍ തർക്കമുള്ല ഏതെങ്കിലും വ്യക്തി വസ്തുവിലുള്ള തന്റെ അവകാശം സ്ഥാപിക്കുന്നതിനായി സിവില്‍കോടതി മുമ്പാകെ ഒരു ഹരജി ഫയല്‍ചെയ്തിട്ടുണ്ടെന്നും
അയാളുടെ അനന്തരാവകാശികളുടെ പേര് വിവരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അവകാശതര്‍ക്കമുള്ള പക്ഷം ചട്ടം 27 പ്രകാരം അവകാശ വിചാരണ നടത്തി തീരുമാനം എടുത്തശേഷം, അതിന്‍പ്രകാരം ജമമാറ്റം നടത്തേണ്ടതാണ്.
ഒരു പട്ടാദാരെ 7 കൊല്ലത്തിലധികം കാണാതിരിക്കുകയും, അയാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, അയാള്‍ മരിച്ചതായി സങ്കല്‍പിച്ച് അയാളുടെ അനന്തരാവകാശികളുടെ പേരില്‍ ജമമാറ്റം നടത്തുന്നതിന് ചട്ടം (27(2) അനുശാസിക്കുന്നു.
പോക്കുവരവിന് ആസ്പദമായ വസ്തുവിന്റെ സര്‍വെ നമ്പര്‍, വിസ്തീര്‍ണ്ണം, ഇനം, തരം പട്ടദാരുടെ പേര്, നമ്പര്‍, കരണത്തിന്റെ സ്വഭാവം എന്നീവിവരങ്ങളും, ആരുടെ പേരിലാണ് പട്ടയമാറ്റം അപേക്ഷിച്ചരിക്കുന്നതെന്നും, എ ഫോറത്തില്‍ വ്യക്തമായി രേഖപ്പെടുത്തണം. പോക്കുവരവ് കേസിലെ വസ്തു ആരുടെയെങ്കിലും പേരില്‍ സൗജന്യ വ്യവസ്ഥായില്‍ പതിച്ചുകൊടുത്തിട്ടുള്ളതാണോയെന്നും, വസ്തു പോക്കുവരവ് അനുവദിച്ചിട്ടില്ലാത്ത ഇനത്തില്‍ പെട്ടതാണോ എന്നും സാക്ഷ്യപ്പെടുത്തിയിരിക്കണം (ചട്ടം 7)
പോക്കുവരവിന് ആസ്പദമായ വസ്തുവിന് സബ്ഡിവിഷന്‍ ആവശ്യമുള്ള പക്ഷം , വിവരം എ ഫോറത്തിലെ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതും, ഭൂമിയില്‍ വസ്തുവിന്റെ കിടപ്പും, വിസ്തീര്‍ണ്ണവും കാണിക്കുന്ന പ്ലോട്ടഡ് സ്കെച്ചും തയ്യാറാക്കണം. ഇതിലേക്കായ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി സബ്ഡിവിഷന്റെ അതിരുകള്‍ അളന്ന് വിസ്തീര്‍ണ്ണം തിട്ടപ്പെടുത്തണം. സ്കെച്ച് വില്ലേജ് അസിസ്റ്റന്റാണ് തയ്യാറക്കേണ്ടത്. സബ്ഡിവിഷന്‍ ഉള്‍പ്പെട്ട പോക്കുവരവ് കേസുകള്‍ താലൂക്കാഫീസിലാണ് അനുവദിക്കേണ്ടത്.
ജമമാറ്റത്തിന് ആധാരമായ വസ്തു മുന്‍ പ്രമാണ പ്രകാരം വസ്തു ഉടമയോ അദ്ദേഹത്തിന്റെ മുന്‍ഗാമിയോ പ്രസ്തുത വസ്തു കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിരോധിച്ചിട്ടുണ്ടോഎന്ന് പരിശോധിച്ചിരിക്കണം. മാത്രമല്ല യാതൊരു വിധ ബാധ്യതകളോ, അന്യാദീനങ്ങളിലോ, അര്‍ത്ഥ ബാധ്യതകളിലോ, സര്‍ക്കാര്‍ ജപ്തി, ജാമ്യം തുടങ്ങിയവയിലോ ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പുവരുത്തേണ്ടതും വിവരം എ ഫോറത്തല്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. (ചട്ടം 7(2)(ii)
പുതിയ സബ്ഡിവിഷന്‍ കേസുകളില്‍ അതിന്റെ ചാര്‍ജ്ജ് കക്ഷികളില്‍ നിന്നും ഈടാക്കണം.
ആധാരം രജിസ്റ്റര്‍ ചെയ്തതിനുശേഷം പോക്കുവരവ് ചെയ്യുന്നതിനുള്ലള ഒരുമാസ കാലാവധി റദ്ദ് ചെയ്തു ( 21-1-15 ലെ 1956/E3/14/RD നമ്പര്‍ സര്‍ക്കുലര്‍). അടിസ്ഥാന പ്രമാണങ്ങള്‍ ഒന്നുമില്ലാതെ ,തുടര്‍ച്ചയായി പന്ത്രണ്ടോ അതിലധികമോ വര്‍ഷം ഏതെങ്കിലും പട്ടയഭൂമി ഒരാള്‍ നിരാക്ഷേപം കൈവശം വച്ചിരുന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി അപേക്ഷകന് പോക്കുവരവ് ചെയ്തുനല്‍കാന്‍ ചട്ടം28അനുശാസിക്കുന്നുണ്ട് . സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഭൂമി വാങ്ങിയാല്‍ പോക്കുവരവ് നടത്തുന്നതിന് വ്യക്തമായ കാരണം -പരാതി എന്നിവയുടെ അഭാവത്തില്‍ പോലീസ് വേരിഫിക്കേഷന്‍ നടത്തേണ്ടതില്ല. (30-6-15 ലെ 30554/G2/15/RD നമ്പര്‍ സര്‍ക്കുലര്‍).
സബ്ഡിവിഷന്‍ ആവശ്യമില്ലാത്ത പോക്കുവരവ് കേസ് അനുവദിക്കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. തർക്കമില്ലാത്തവയില്‍ പിന്‍തുടര്‍ച്ചാപോക്കുവരവ് കേസുകള്‍ വില്ലേജ് ഓഫീസർക്ക് തീരുമാനിക്കാവുന്നതാണ്.സബ് ഡിവിഷന്‍ ആവശ്യമായ ഫയലുകളില്‍ വില്ലേജ് അസിസ്റ്റന്‍റ് എ ഫോറം തയ്യാറാക്കി വില്ലേജ് ഓഫീസറുടെ അനുമതിയോടെ തഹസില്‍ദാര്‍ ഭൂരേഖക്ക് സമര്‍പ്പിക്കേണ്ടതാണ്.
നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 ന്റെ പരിധിയില്‍ വരുന്ന പോക്കുവരവ്.
ഓട്ടിസം ,സെറിബ്രല്‍ പാൾസി, മാനസിക വളര്‍ച്ചയില്ലായ്മ തുടങ്ങിയ വൈകല്യങ്ങള്‍ ഉള്ള വ്യക്തികളു- വ്യക്തിബന്ധമുള്ള വസ്തുക്കള്‍ കൈമാറ്റം ചെയ്ത് പോക്കുവരവിനായി സമര്‍പ്പിക്കപ്പെടുമ്പോള്‍ ജില്ലാകലക്ട്രര്‍ ചെയര്‍മാനായ സമിതിയുടെ അനുമതി നേടിയിട്ടുണ്ടോ എന്നും ആയതിലെ വ്യവസ്ഥകള്‍ പ്രകാരമാണോ ആധാരം ചമച്ചിരിക്കുന്നതെന്നും പരിശോധിച്ച് പോക്കുവരവ് നടപടി സ്വീകരിക്കേണ്ടതാണ്.
വില്‍പത്രം പോക്കുവരവിനായി സമര്‍പ്പിക്കപ്പെടുമ്പോഴുള്ള നടപടിക്രമം
പോക്കുവരവിനായി സമർപ്പിക്കുന്ന വില്‍പത്രം രജ്സ്ട്രേഡ് വില്‍പത്രമോ, അണ്‍ രജിസ്ട്രേഡ് വില്‍പത്രമോ ആകാം. ഇവ രണ്ടുംം നിയമപരമായി സാധ്യുത ഉള്ളതാണന്നും രജിസ്റ്റര്‍ചെയ്തില്ല എന്ന കാരണം പറഞ്ഞ് പോക്കുവരവ് നിരസിക്കാന്‍ പാടില്ല എന്നും പോക്കുവരവ് നടത്തുന്ന ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കരണശാസനം, മരണപത്രം,ഒസ്യത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു.
വസ്തുവിന്റെ കൈവശം പരിശോധിച്ച് ഉറപ്പ് വരുത്തണം. എഴുതികൊടുക്കുന്ന വ്യക്തിയുടെ കാലശേഷം മാത്രം പ്രാബല്യത്തില്‍ വരുന്നതാണ് വിൽപത്രം. വിൽപത്രം രണ്ടുതരത്തിലുണ്ട്. തുറന്ന വില്‍പത്രവും (open will) . അടച്ച വില്‍പത്രവും( Closed will ) തുറന്ന വിൽപത്രം ഏത് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യാം എന്നാല്‍ അടച്ച വില്‍പത്രം ജില്ലാരജിസ്റ്റര്‍ ഓഫീസില്‍ സൂക്ഷിച്ച് വച്ച് എഴുതികൊടുക്കുന്ന കക്ഷിയുടെ കാലശേഷം സബ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. വില്‍പത്രം മൂന്നാം രജിസ്റ്റരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ വില്‍പത്രവിവരം ബാധ്യതാ സര്‍ട്ടിഫിക്കറ്റില്‍ വന്നിട്ടുണ്ടാകില്ല. രജിസ്റ്റേര്‍ഡ് വില്‍പത്രം പോക്കുവരവ് ചെയ്യുമ്പോള്‍ വില്‍പത്ര കര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്, വില്‍പത്രത്തിന്റെ സബ് റജിസ്ട്രാര്‍ ഓഫീസില്‍ നിന്നെടുത്ത ശരിപകര്‍പ്പിന്റെ അവസാനഭാഗം കൂടി പരിശോധിക്കേണ്ടതാണ്. റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍ ആവിവരം സബ് രജിസ്ട്രാര്‍ ഓഫീസിലെ പകര്‍പ്പില്‍ രേഖപ്പെടുത്തിയിരിക്കും. കൂടാതെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് , വില്‍പത്രം എഴുതുന്നതിന് അടിസ്ഥാനമായ പ്രമാണങ്ങള്‍ എന്നിവയും പരിശോധിച്ച് പോക്കുവരവ് ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കാം. രജിസ്റ്റര്‍ ചെയ്യുന്ന വില്‍പത്രങ്ങള്‍ പോക്കുവരവ് ചെയ്യുമ്പോള്‍ അടിസ്ഥാനപ്രമാണങ്ങൾ , ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, എന്നിവ പരിശോധിച്ച് അവകാശ വിചാരണ പോക്കുവരവ് ചെയ്യുന്നതുപോലെ മുറപ്രകാരം പരസ്യം പ്രസിദ്ധപ്പെടുത്തി പോക്കുവരവ് നടപടി സ്വീകരിക്കാം.
രജിസ്റ്റര്‍ ചെയ്യാത്ത വില്‍പത്രവും പോക്കുവരവും
രജിസ്ട്രേഷന്‍ ആക്ട് സെക്ഷന്‍ 18 പ്രകാരം ഒരു വില്‍പത്രം റജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന വ്യവസ്ഥ നിര്‍ബന്ധമില്ലാത്തതാണ്. എന്നാല്‍ ഇത്തരത്തില്‍ തയ്യാറാക്കുന്ന വില്‍പത്രം പോക്കുവരവിനായി സമര്‍പ്പിക്കുമ്പോള്‍ വളരെയധികം ശ്രദ്ധപുലര്‍ത്തേണ്ടതും കേരള പോക്കുവരവ് ചട്ടങ്ങള്‍ 27(2) ല്‍ പറയുന്ന നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതുമാണ്. ടി നടപടി ക്രമത്തിലേക്ക് കടക്കുന്നതിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്.
a) സമര്‍പ്പിക്കപ്പെടുന്ന വില്‍പത്രത്തില്‍ ആയത് എഴുതി തയ്യാറാക്കിയ വ്യക്തിയുടെ ഒപ്പ് ഉണ്ടോ എന്നും രണ്ട് സാക്ഷികള്‍ ഒപ്പി്ട്ട് വില്‍പത്രം പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നും നോക്കണം.
b) വില്‍പത്രത്തില്‍ പരാമർശിക്കപ്പെടുന്ന സ്ഥലം പരിശോധിക്കുകയും ആയത് ലഭിച്ചയാളിന്റെ പൂര്‍ണ്ണകൈവശത്തിലും അനുഭവത്തിലും ആണോ എന്ന് പരിശോധിക്കണം.
c) വില്‍പത്രം എഴുതിയ വ്യക്തിയുടെ എല്ലാ അനന്തരാവകാശികളെയും കേൾക്കുകയും 27(2) പ്രകാരമുള്ള നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കണം.
d) വില്‍പത്രം ഒപ്പിട്ടിരിക്കുന്ന സാക്ഷികളെ കേള്‍ക്കുകയും ചെയ്യണം.
e) വില്‍പത്രം എഴുതി തയ്യാര്‍ ചെയ്തിരിക്കുന്നത് കേരളത്തില്‍ വച്ച് അല്ലായെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രൊബേറ്റ് ചെയ്തുവരുവാന്‍ നിർദ്ദേശിക്കാവുന്നതാണ്.
അവകാശികള്‍ തര്‍ക്കം ഉന്നയിക്കുകയും വില്‍പത്രത്തിന്റെ സാധുത ചോദ്യം ചെയ്യുകയും 27(2) പ്രകാരം ഡിക്ലറേഷന്‍ ബോധിപ്പിക്കുകയും ചെയ്യുന്ന സംഗതിയില്‍ പോക്കുവരവ് നടപടി അവസാനിപ്പിച്ച് കക്ഷിക്ക് രേഖാമൂലം മറുപടി നല്‍കേണ്ടതാണ്.
ഒരു കൊലപാതകിക്കോ കൊലനടത്താന്‍ പ്രേരണ നല്‍കിയ ആള്‍ക്കോ കൊലചെയ്യപ്പെട്ട വസ്തുവിലുള്ള പിന്‍തുടര്‍ച്ചാവകാശം നഷ്ടപ്പെടുതന്നതാണ്. (1956 ലെ പിന്‍തുടര്‍ച്ചാവകാശ നിയമം സെക്ഷന്‍ 25) എന്നാല്‍ ടി വസ്തുവില്‍ സ്ഥാപിച്ച് അവകാശം അയോഗ്യനാക്കപ്പെട്ട വ്യക്തി മരണപ്പെടുന്നതുപോലെ കണക്കാക്കി ടിയാന്റെ അവകാശികളുടെ പേരില്‍ പോക്കുവരവ് നടപടികള്‍ സ്വീകരിക്കേണ്ടതാണ്. (പിന്‍തുടര്‍ച്ചാവകാശ നിയമം സെ.27 പ്രകാരം)
ലക്ഷം വീട് പദ്ധതി പ്രകാരം അനുവദിച്ചുകിട്ടിയസ്ഥലങ്ങള്‍ കൈമാറ്റം പോക്കുവരവ് ചെയ്യുന്നത് സംബന്ധിച്ച്
1. ലക്ഷം വീട് പദ്ധതി പ്രകാരവും , മറ്റ് ഗ്രാമീണ ഭൂരഹിത തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി പ്രകാരവും ഭൂമികിട്ടിയ ഗുണഭോക്താക്കളില്‍ നിന്ന് ഭൂമി കൈമാറിക്കിട്ടിയ നിലവിലെ കൈവശക്കാര്‍ അര്‍ഹരും സാമ്പത്തികമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരും ആണെങ്കില്‍ ഇവര്‍ക്ക് സ്വന്തമായി വീട് ഇല്ലെങ്കില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടി ബന്ധപ്പെട്ട തഹസില്‍ദാര്‍ സ്വീകരിക്കണം.
2. ചികിത്സ, മക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക പരാധീനതമൂലം കൈമാറ്റം ചെയ്തത ഭൂമി ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് കൈമാറ്റം നടത്തിയ്ത് എങ്കില്‍ അവ അംഗീകരിച്ച് പോക്കുവരവ് അനുവദിക്കാവുന്നതാണ്.
3. അനധികൃത കൈമാറ്റം തടയുന്നതിന് 12 വര്‍ഷം കൈമാറ്റം ചെയ്യാന്‍ പാടില്ല എന്ന ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥ വച്ചായിരിക്കണം പുതിയ പട്ടയങ്ങള്‍ നല്‍കേണ്ടത്. (30-06-15 ലെ സ.ഉ (കൈ) നം 289/15 റവ നമ്പര്‍ ഉത്തരവ്)
p { margin-bottom: 0.25cm; line-height: 115%; background: transparent none repeat scroll 0% 0%; }
p { margin-bottom: 0.25cm; line-height: 115%; background: transparent none repeat scroll 0% 0%; }
പോക്കുവരവ് നിരക്ക് സര്‍ക്കാര്‍ ഉത്തരവ് (പഴയത്)
5 ആര്‍ വരെ 25.00
5 ആറിന് മുകളില്‍ 20 ആര്‍വരെ 50.00
20 ആറിന് മുകളില്‍ 40 ആര്‍വരെ 100.00
40 ആറിന് മുകളില്‍ 2 ഹെക്ടര്‍ വരെ 200.00
2 ഹെക്ടര്‍ ന് മുകളില്‍ 500.00
പോക്കുവരവ് ഫീസ് ( എല്‍.ആര്‍ ബി6/11681/19 dt 28/3/19 നമ്പര്‍ നടപടി ക്രമം)
5 ആര്‍ വരെ 45.00
5 ആറിന് മുകളില്‍ 20 ആര്‍വരെ 85.00
20 ആറിന് മുകളില്‍ 40 ആര്‍വരെ 170.00
40 ആറിന് മുകളില്‍ 2 ഹെക്ടര്‍ വരെ 335.00
2