സോള്‍വന്‍സി

5 ലക്ഷം രൂപയില്‍ താഴെ (വില്ലേജ് ഓഫീസര്‍ക്ക് അനുവദിക്കാം) നിശ്ചിതഫോറത്തില്‍ 5 രൂപ കോര്‍ട്ട് ഫീസ്റ്റാംപ് പതിപ്പിച്ച് , 50 രൂപയുടെ മുദ്രപത്രം സഹിതം വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  തെളിവിനുള്ള അസ്സല്‍പ്രമാണങ്ങള്‍, കരം തീര്‍ത്ത രശീതി , 12 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  വില്ലേജ് ഓഫീസര്‍ ടി സ്ഥലത്തിന്  2 കീ.മീ ചുറ്റളവില്‍ സമവും, സമാനവുമായ  ഭൂമികള്‍, 3  വര്‍ഷത്തിനുള്ളല്‍ കൈമാറ്റം നടന്നിട്ടുള്ള  10 പ്രമാണങ്ങള്‍ പരിശോധിച്ച്  വില നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നു.  പ്രമാണങ്ങളില്‍ കാണിച്ച വിലയാണ്  ആധാരമായി എടുക്കുക. 5 ലക്ഷത്തില്‍ കൂടുതലുള്ള സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നു.