മിച്ചഭൂമി പതിച്ചു നല്‍കല്‍
താലൂക്ക് ലാന്‍റ് ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം മിച്ചഭൂമി അതാത് തഹസില്‍ദാര്‍ എറ്റെടുത്ത് സൂക്ഷിക്കേണ്ടതാണ്. വിതരണം ചെയ്യാന്‍ അനുയോജ്യമല്ലാത്തതോ, പൊതു ആവശ്യത്തിന് വേണ്ടിവരുന്നതോ ആയ മിച്ചഭൂമി ജില്ലാ കലക്ടറുടെ ശുപാര്‍ശപ്രകാരം സ്റ്റേറ്റ് ലാന്റ് ബോര്‍ഡ് പൊതു ആവശ്യത്തിന് മാറ്റി വച്ച് ഉത്തരവാകുന്നു.
വിതരണത്തിന് അനുയോജ്യമായ മിച്ചഭൂമി ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും അപേക്ഷകള്‍ സ്വീകരിക്കുകയും നിശ്ചിത സമയത്തിനകം ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായ അപേക്ഷകരെ തിരഞ്ഞെടുത്ത് മിച്ചഭൂമി വിതരണം ചെയ്യുന്നു. മിച്ചഭൂമി വിതരണം സംബന്ധിച്ച അറിയിപ്പുകള്‍ പ്രമുഖ പത്രങ്ങല്‍, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴി പരസ്യപ്പെടുത്തുന്നതാണ്. വിതരണം ചെയ്യുന്ന മിച്ച ഭൂമിയില്‍ 50 % പട്ടികജാതി / പട്ടിക വര്‍ഗ്ഗം, സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നു. 11-3-2009 ലെ GO(P) 129/09/RD ഉത്തരവ് പ്രകാരം 11-3-2009 ന് ശേഷം പതിച്ചുകിട്ടിയ മിച്ച 20 വര്‍ഷത്തിന് ശേഷം മാത്രേ കൈമാറ്റം ചെയ്യാന്‍ പാടുള്ളു. അകാല കൈമാറ്റം ചെയ്യുന്ന കേസുകളില്‍ സാധൂകരണം ചെയ്യാനുള്ല അധികാരം മേല്‍ ഉത്തരവ് പ്രകാരം എടുത്ത്കളഞ്ഞിട്ടുള്ലതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വ്യക്തമായ മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ എഴുതി ചേര്‍ക്കണം , മിച്ചഭൂമി വിതരണം സംബന്ധിച്ച് പരസ്യം വന്നാല്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. SC/ST എന്നീ വിഭാഗക്കാര്‍ക്കും, ടി വില്ലേജില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട് .
അപേക്ഷയുടെ മാതൃക (3 കോപ്പി സമര്‍പ്പിക്കണം) വില്ലേജ് ഓഫീസര്‍ നല്‍കേണ്ട റിപ്പോര്‍ട്ട് (മാതൃക)
മിച്ചഭൂമി പട്ടയം നഷ്ടപ്പെട്ടാല്‍ തഹസില്‍ദാര്‍ക്ക് പട്ടയ പകര്‍പ്പിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
- ഭൂമി കൈമാറ്റം ചെയ്യാത്ത കേസുകളില്‍ പട്ടാദാരുടെ അപേക്ഷ. പട്ടാദാര്‍ മരണപ്പെട്ട കേസുകളില്‍ അനന്തരാവകാശികളുടെ അപേക്ഷ (5 രൂപ കോര്‍ട്ട് ഫീസ്റ്റാംപ് പതിപ്പിച്ചത്)
- ഭൂമി കൈമാറ്റം ചെയ്ത കേസുകളില്‍ ഇപ്പോഴത്തെ കൈവശക്കാരന്റെ അപേക്ഷ
- കൈമാറ്റം ചെയ്ത ആധാരത്തിന്റെ പകര്‍പ്പ്
- നികുതി രശീതിയുടെ പകര്‍പ്പ്
- തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്
- വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്
- പട്ടയം നഷ്ടപ്പെട്ടതു സംബന്ധിച്ച സത്യപ്രസ്താവന (100 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയത്. ടി അപേക്ഷയില്‍ വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട ലഭിച്ചാല്‍ തഹസില്‍ദാരില്‍നിന്നും പട്ടയ പകര്‍പ്പ് ലഭിക്കുന്നതാണ്.