കെട്ടിട നികുതി
1975 ലെ കേരള കെട്ടിട നിയമ പ്രകാരം 01-04-1974 ന് ശേഷം പണി പൂര്‍ത്തീകരിച്ചിട്ടുള്ളതോ, കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുള്ളതോ ആയ കെട്ടിടത്തിന് നികുതി ഒടുക്കേണ്ടതാണ്. നിലവില്‍ കെട്ടിടത്തിന്‍െ തറവിസ്തീര്‍ണ്ണം അടിസ്ഥാനപ്പെടുത്തിയാണ് നികുതി നിര്‍ണ്ണയിക്കേണ്ടത്. 30-07-1996 മുതല്‍ പുതിയ നിരക്ക് പ്രാഭല്യത്തില്‍ ഉണ്ട്.
കെട്ടിട നികുതിക്ക് പുറമെ 278.7 ച.മീ. കൂടുതല്‍ തറവിസ്തീര്‍ണ്ണമുള്ള വാസഗൃഹങ്ങള്‍ക്ക് അവ 01-04-1999 നോ അതിനുശേഷമോ പൂര്‍ത്തിയാക്കുകയോ, കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്തിട്ടുള്ളവയാണങ്കില്‍ പ്രതിവര്‍ഷം 2000 രൂപ (01-04-2019 മുതല്‍ സ്ലാബ് സമ്പ്രദായമാക്കി) എന്ന ക്രമത്തില്‍ ആഡംബര നികുതി കൂടി ചുമത്തുന്നതാണ്. ആഡംബര നികുതി മുന്‍കൂര്‍ അടവാക്കേണ്ടതാണ്. കെട്ടിട ഉടമ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തീകരിക്കുകയോ, താമസം തുടങ്ങുകയോ ഏതാണ് ആദ്യം മെങ്കില്‍ അന്നേദിവസം നികുതി നിശ്ചയിക്കുന്നതിന് തഹസില്‍ദാര്‍ മുമ്പാകെ ഫോറം 2 റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ് .
കെട്ടിട നികുതി ചുമത്തിക്കൊണ്ടുള്ള തഹസില്‍ദാരുടെ ഉത്തരവിനെതിരെ റവന്യു ഡിവിഷണല്‍ ഓഫീസര്‍ മുമ്പാകെ അപ്പീല്‍ ഹരജി സമര്‍പ്പിക്കാവുന്നതാണ്. ഡിമാന്‍് നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതാണ്. 30 ദിവസം കഴിഞ്ഞ് ഫയല്‍ ചെയ്യുന്ന അപ്പീല്‍ മതിയായ കാരണം കൊണ്ടാണ് താമസം വന്നതെന്ന് അപ്പീല്‍ അധികാരിക്ക് ബോധ്യമായാല്‍ അത് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ടി കാലയളവ് 6 മാസത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ലാത്തതാകുന്നു. ഒരു ഗഡു അടവാക്കിയതിനു ശേഷം വേണം അപ്പീല്‍ ഹരജി നല്‍കുവാന്‍. അപ്പീല്‍ അധികാരിയുടെ ഉത്തരവിനെതിരെ അസ്സസ് ചെയ്ത തുകയുടെ 50 % കെട്ടിവെച്ച് ജില്ലാകലക്ടര്‍ക്ക് റിവിഷന്‍ പെറ്റീഷന്‍ നല്‍കാവുന്നതാണ്. ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ സര്‍ക്കാരും റിവിഷന്‍ അധികാരികളാണ്.
അപ്പീല്‍ ഹരജി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) നിശ്ചത ഫോറത്തില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കണം
2)പണം അടവാക്കിയതിന്‍റെ അസ്സല്‍ രശീതി , അസ്സല്‍ ഡിമാന്‍റ് നോട്ടീസ്,
3) കാലതാമസം മാപ്പാക്കിക്കൊണ്ടുള്ള ഹരജി (മാതൃക)
റിവിഷന്‍ ഹരജി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങല്‍
താമസ കെട്ടിടങ്ങള്‍ | |||
തറവിസ്തീര്‍ണ്ണം |
പഞ്ചായത്ത് |
സ്പെഷല്‍ ഗ്രേഡ് പഞ്ചായത്ത്
മുനിസിപ്പാലിറ്റി |
കോര്‍പ്പറേഷന്‍ |
100 ച.മീ. വരെ |
നികുതി ഇല്ല |
നികുതി ഇല്ല | നികുതി ഇല്ല |
100 ച.മീ. മുതല്‍ 150ച.മീ വരെ |
750.00 |
1350.00 |
2025.00 |
150ച.മീ. മുതല്‍ 200ച.മീ വരെ |
1500.00 | 2700.00 | 4050.00 |
200 ച.മീ. മുതല്‍ 250ച.മീ വരെ |
3000.00 | 5400.00 | 8100.00 |
250 ച.മീ മുകളില്‍ |
3000.00+അധികമുള്ള ഒരോ 10 ച.മീ നും 600 രൂപ വീതം | 5400.00+അധികമുള്ള ഒരോ 10 ച.മീ നും 1200 രൂപ വീതം | 8100.00+അധികമുള്ള ഒരോ 10 ച.മീ നും 1500 രൂപ വീതം |
മറ്റ് കെട്ടടങ്ങള്‍ |
|||
50 ച.മീ വരെ |
നികുതി ഇല്ല |
നികുതി ഇല്ല |
നികുതി ഇല്ല |
50ച.മീ. മുതല്‍ 75 ച.മീ വരെ |
750.00 | 1500.00 | 3000.00 |
75ച.മീ. മുതല്‍ 100 ച.മീ വരെ | 1125.00 | 2250.00 | 4500.00 |
100ച.മീ. മുതല്‍ 150 ച.മീ വരെ | 2250.00 |
4500.00 | 9000.00 |
150 ച.മീ. മുതല്‍ 200 ച.മീ വരെ | 4500.00 |
9000.00 | 18000.00 |
200 ച.മീ. മുതല്‍ 250 ച.മീ വരെ | 9000.00 | 18000.00 | 27000.00 |
250ച.മീ. ന് മുകളില്‍ |
9000.00+അധികമുള്ള ഒരോ 10 ച.മീ നും 900 രൂപ വീതം
|
18000.00+അധികമുള്ള ഒരോ 10 ച.മീ നും1800 രൂപ വീതം |
27000.00+അധികമുള്ള ഒരോ 10 ച.മീ നും 2250 രൂപ വീതം |
01-04-2014 മുതല്‍ കെട്ടിന നികുതി പുതുക്കി ഉത്തരവായി
താമസ കെട്ടിടങ്ങള്‍ | |||
തറവിസ്തീര്‍ണ്ണം |
പഞ്ചായത്ത് |
സ്പെഷല്‍ ഗ്രേഡ് പഞ്ചായത്ത്
മുനിസിപ്പാലിറ്റി |
കോര്‍പ്പറേഷന്‍ |
100 ച.മീ. വരെ |
നികുതി ഇല്ല |
നികുതി ഇല്ല | നികുതി ഇല്ല |
100 ച.മീ. മുതല്‍ 150ച.മീ വരെ |
1500.00 |
2700.00 |
4050.00 |
150ച.മീ. മുതല്‍ 200ച.മീ വരെ |
3000.00 | 5400.00 | 8100.00 |
200 ച.മീ. മുതല്‍ 250ച.മീ വരെ |
6000.00 | 10800.00 | 16200.00 |
250 ച.മീ മുകളില്‍ |
6000.00+അധികമുള്ള ഒരോ 10 ച.മീ നും 1200 രൂപ വീതം | 10800.00+അധികമുള്ള ഒരോ 10 ച.മീ നും 2400 രൂപ വീതം | 16200.00+അധികമുള്ള ഒരോ 10 ച.മീ നും 3000 രൂപ വീതം |
മറ്റ് കെട്ടടങ്ങള്‍ |
|||
50 ച.മീ വരെ |
നികുതി ഇല്ല |
നികുതി ഇല്ല |
നികുതി ഇല്ല |
50ച.മീ. മുതല്‍ 75 ച.മീ വരെ |
1500.00 | 3000.00 | 6000.00 |
75ച.മീ. മുതല്‍ 100 ച.മീ വരെ | 2250.00 | 4050.00 | 9000.00 |
100ച.മീ. മുതല്‍ 150 ച.മീ വരെ | 4500.00 |
9000.00 | 18000.00 |
150 ച.മീ. മുതല്‍ 200 ച.മീ വരെ | 9000.00 |
18000.00 | 36000.00 |
200 ച.മീ. മുതല്‍ 250 ച.മീ വരെ | 18000.00 | 36000.00 | 54000.00 |
250ച.മീ. ന് മുകളില്‍ |
18000.00+അധികമുള്ള ഒരോ 10 ച.മീ നും 1800 രൂപ വീതം
|
36000.00+അധികമുള്ള ഒരോ 10 ച.മീ നും3600 രൂപ വീതം |
54000.00+അധികമുള്ള ഒരോ 10 ച.മീ നും 4500 രൂപ വീതം |
ആഡംബര നികുതി 01-4-2014 മുതല്‍ 2000 രൂപയില്‍ നിന്നും 4000 രൂപയായി വര്‍ദ്ധിപ്പിച്ചു
- ക്വാര്‍ട്ടേഴുകള്‍ താമസകെട്ടിടങ്ങളായി കണക്കാക്കുന്നതാണ് (ലാന്‍റ് റവന്യു കമ്മീഷണറുടെ കത്ത് )
- SSI റജിസ്ട്രേഷനുള്ള സ്ഥാപനങ്ങളെ കെട്ടിട നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിന് വ്യവസ്ഥ ഇല്ല. ലാന്‍റ് റവന്യു കമ്മീഷണറുടെ 02.07.2008 ലെ എല്‍.ആര്‍.ബി1-25341/2004 ം നമ്പര്‍കത്ത്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കല്യാണമണ്ഡപം, ഷോപ്പിങ്ങ് കോപ്ലക്സുകള്‍ തുടങ്ങിയവക്ക് ബില്‍ഡിങ്ങ്ടാക്സ് ഈടാക്കാവുന്നതാണ്. ആരാധനാലയങ്ങള്‍ വാടകക്ക് നല്‍കുന്ന ഹാള്‍, കല്യാണമണ്ഡപം തുടങ്ങിയവക്ക് നികുതി ഈടാക്കാവുന്നതാണ്.
- ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ലൈസന്‍സുള്ള , 10 ലധികം ജീവനക്കാരില്ലാത്ത സ്ഥാപനങ്ങളെയും കെട്ടിടനികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥയില്ല.