കാന്‍സര്‍ പെന്‍ഷന്‍
ധനസഹായത്തിന് അര്‍ഹതയുള്ളവര്‍
1.) അപേക്ഷകന്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ സ്ഥിരതാമസക്കാരനായിരിക്കണം.
2) വാര്‍ഷികവരുമാനം 2400 രൂപയില്‍ താഴെ
3) ഇരുപത്തിയൊന്നോ അതില്‍ കൂടുതലോ വയസ്സ് പ്രായമുള്ളവരും മുകളില്‍ പറഞ്ഞിരിക്കുന്ന വാര്‍ഷിക വരുമാനമോ അതില്‍ കുറവോ ഉള്ളവരും താഴെ പറയുന്ന ബന്ധുക്കളാരും ഇല്ലാത്തവരും ആയിരിക്കണം ( ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍,അമ്മ,മകന്‍)
കുറിപ്പ് : 1) നിയമാനുസൃത ഒരു ദത്തുപുത്രനെ പുത്രനായി കണക്കാക്കാവുന്നതാണ്. 2) അപേക്ഷകന്റെ മുകളില്‍ പറഞ്ഞപ്രകാരമുള്ള ഏതെങ്കിലുമൊരു ബന്ധു തുടര്‍ച്ചയായി 7 വര്‍ഷത്തില്‍ കൂടുതല്‍ കാണാതിരുന്നാല്‍ അപ്രകാരമുള്ള ബന്ധു ഇല്ലാത്തതായി അനുമാനിക്കാവുന്നതാണ്.
ധനസഹായത്തിന് അര്‍ഹതയില്ലാത്തവര്‍
1). സമീപത്തുള്ള എസ്.ഇ.റ്റി സെന്ററിലോ, ആശുപത്രിയിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും ചികില്‍സയില്‍ തുടരാത്തവരുമായ വ്യക്തികള്‍ 2) സൗജന്യ താമസവും ചികില്‍സയും ലഭ്യമാക്കുന്നതും കാന്‍സര്‍ രോഗം ചികില്‍സിക്കുന്നതിന് വേണ്ടി സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമായ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ, സാനിട്ടോറിയത്തിലോ, മറ്റ് അംഗീകൃത ആശുപത്രിയിലോ ചികിത്സക്കുവേണ്ടി പ്രവേശിക്കപ്പെട്ടിട്ടുള്ളവര്‍ 3)സംസ്ഥാന ഗവണ്‍മെന്റ്, കേന്ദ്ര ഗവണ്‍മെന്റ് ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതില്‍നിന്നെങ്കിലും ഗ്രാന്‍റ് ലഭിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളോ ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതി അനുസരിച്ച് ഏതെങ്കിലും സാമ്പത്തിക സഹായമോ പെന്‍ഷനോ ലഭിക്കുന്ന വ്യക്തികള്‍ക്ക്.
ലഭിക്കുന്ന ധനസഹായം പ്രതിമാസം 1000 രൂപ
അപേക്ഷ സമര്‍പ്പിക്കേണ്ടത് തഹസില്‍ദാര്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ക്ക്.
ഹാജരാക്കേണ്ട രേഖകള്‍
2) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്