റവന്യു റിക്കവറി

നികുതി ഇനത്തിലോ മറ്റിതര ഇനങ്ങളിലോ സര്‍ക്കാരിലേക്ക് അടക്കാനുള്ള തുക യഥാസമയം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ,അത് കുടിശ്ശികയായി കണക്കാക്കി, കുടിശ്ശികയായ തീയ്യതി മുതലുള്ള പലിശ സഹിതം ഈടാക്കുന്നതിന് 1968 ലെ കേരള റവന്യൂ റിക്കവറി നിയമവും അതിന്‍മേലുള്ള ചട്ടങ്ങളും സര്‍ക്കാരിന് അധികാരം നല്‍കുന്നു.  സര്‍ക്കാരിലേക്ക് ലഭിക്കേണ്ട ഏതു തുകയും കുടിശ്ശികയായാല്‍, അത് ഭൂമിയിന്‍മേല്‍ ചുമത്തപ്പെടുന്ന പബ്ലിക് റവന്യു കുടിശ്ശികയായി കണക്കാക്കിയാണ് ടി നിയമപ്രകാരം ഈടാക്കുന്നത്.  ഭുമിയിന്‍മേല്‍ ചുമത്തപ്പെടുന്ന പബ്ലിക് റവന്യു എന്നത് ഭൂ നികുതി മാത്രമല്ല മറ്റു നികുതികളും, ഫീസ്, സെസ്സ് , വെള്ളക്കരം എന്നിവയും ഉള്‍പ്പെടും.  സര്‍ക്കാരിലേക്ക് ഒടുക്കേണ്ട ഏതു തുകയും കുടിശ്ശികയായാല്‍ ടി നിയമപ്രകാരം ഈടാക്കുന്നതിന്  68 ം വകുപ്പ് അധികാരപ്പെടുത്തുന്നു.  ടി നിയമത്തിലെ 71 ം വകുപ്പ് പ്രകാരം സര്‍ക്കാര്‍ കാലാകലങ്ങളില്‍ വിജ്ഞാപനപ്പെടുത്തുന്ന സ്ഥാപനങ്ങളിലേക്കുള്ള കുടിശ്ശിക തുകയും ഈ നിയമത്തിന് പരിധിയില്‍വരുന്നതാണ്. 

കുടിശ്ശിക തുക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യക്തി മാത്രമല്ല ജാമ്യക്കാരനും സര്‍ക്കാരിനെ സംബന്ധിച്ച് കുടിശ്ശികക്കാരന്‍ തന്നെയാണ്. 

തുക അടവാക്കുന്നതിന് വീഴ്ച വരുത്തുന്ന പക്ഷം , കുടിശ്ശികതുകയും, പലിശയും, മറ്റ് ചിലവുകളുമുള്‍പ്പടെ താഴെ പറയുന്ന ഒന്നോ അതിലധികമോ മാര്‍ഗ്ഗങ്ങളിലൂടെ ഈടാക്കാന്‍ 5 ം വകുപ്പ് അനുശാസിക്കുന്നു.

  • (എ).ജംഗമ സ്വത്ത് ജപ്തി ചെയ്ത് ലേല വില്‍പന നടത്തി
  • (ബി) സ്ഥാവര സ്വത്ത് ജപ്തി ചെയ്ത് ലേല വില്‍പന നടത്തി
  • (സി) സ്ഥാവര സ്വത്തിന്റെ ഭരണ കതൃത്വത്തിന് ഏജന്റിനെ നിയമിച്ച്.
  • (ഡി) കുടിശ്ശികക്കാരനെ അറസ്റ്റുചെയ്ത് തടവില്‍ പാര്‍പ്പിച്ച്  

റവന്യു വകുപ്പിന്റെ 29.05.2012 ലെ ജി.ഒ (​എം.എസ്) 217/12/ ആര്‍.ഡി നമ്പര്‍ പ്രകാരം മുഖ്യമന്ത്രി, റവന്യുവകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നവര്‍ക്ക് റവന്യു റിക്കവറി കേസുകളില്‍ സ്റ്റേ അനുവദിക്കാനുള്ള അധികാര പരിധി താഴെ പറയും പ്രകാരം പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നു.

ജില്ലാ കലക്ടര്‍
 50000 രുപ വരെ
റവന്യ വകുപ്പ് മന്ത്രി
 200000 രുപ വരെ
 റവന്യു വകുപ്പ് മന്ത്രി ( ധനകാര്യ വകുപ്പ് മന്ത്രിയുടെ അനുമതിയോടെ)  2,00,000 മുതല്‍ 5,00,000 രൂപ വരെ
 മുഖ്യമന്ത്രി  5,00,000 രൂപക്ക് മുകളില്‍

 സ്റ്റേ (ഗഡു) അനുവദിച്ച് കിട്ടുന്നതിന് 5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാപ് പതിപ്പിച്ച അപേക്ഷയും, ഡിമാന്റ് നോട്ടീസിന്റെ അസ്സലും സഹിതം അപേക്ഷസമര്‍പ്പിക്കണം.   ഗഡുതുക വീഴ്ചവരുത്തുന്ന പക്ഷം കുടിശ്ശികതുക മൊത്തമായി അടവാക്കേണ്ടതാണ്. 

ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്തയക്കുമ്പോള്‍ തയ്യാറേക്കേണ്ട മഹസ്സറിന്റെ മാതൃക

സ്ഥാവര വസ്തുക്കള്‍ ജപ്തി ചെയ്തയക്കുമ്പോള്‍ തയ്യാറേക്കേണ്ട മഹസ്സറിന്റെ മാതൃക